അയ്യപ്പ തിന്തകത്തോം പാടി

അയ്യപ്പ തിന്തകത്തോം പാടി
അയ്യനെ മനസ്സിലേറ്റി മാലയിട്ടു
ഇരുകയ്യും നീട്ടി വരുന്നേന്‍ അയ്യപ്പാ
ഇരുമുടി ഏറ്റിവരുന്നേന്‍ അയ്യപ്പാ
എരുമേലി താണ്ടി വരുന്നേന്‍ അയ്യപ്പാ
ഏഴകളാമെന്‍ങ്കളെ നീയെന്നും കാക്കണേ
അയ്യനയ്യനെ അയ്യപ്പാ....!!
അഴുതയില്‍ മുങ്ങി നിവര്‍ന്നേന്‍
അഴിയുന്നല്ലോ ദുഖമൊക്കെ അയ്യനെ
പമ്പയില്‍ നീരാടി പാപമെല്ലാമകന്നു
പമ്പാഗണപതിക്ക് നാളികേരമുടച്ചയ്യനെ
കല്ലിട്ടു കല്ലിട്ടു കരിമലമുകളിലേറി
കാനനംകണ്ടു കൈതൊഴുന്നേന്‍ അയ്യപ്പാ
ശരംകുത്തി ശരണം വിളിച്ചുകൊണ്ടേ
ശരവേഗം മലചവുട്ടുന്നു അയ്യനെ അയ്യപ്പാ
പതിനെട്ടാം പടിയേറി പുണ്യത്താല്‍
പതിയിരിക്കും ഉള്ളിലെ പരമ്പൊരുളിനെ കണ്ടു 
നെഞ്ചിലെ താപമകറ്റി നെയ്യ്തേങ്ങയുടച്ച്
നറുനെയ്യഭിഷേകം കണ്ടു വണങ്ങി അയ്യനെ
പടിയിറങ്ങി മടങ്ങുമ്പോള്‍ സായുജ്യം അയ്യനെ
പറയാന്‍ അറിയാത്തൊരു സന്തോഷം അയ്യനെ
അയ്യനയ്യപ്പനേ  ആനന്ദസ്വരൂപനെ
അവിടുന്നു തന്നെ ശരണം സ്വാമിയേ ശരണമയ്യപ്പ ...!!

Comments

Cv Thankappan said…
സ്വാമിശരണം

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ