കുറും കവിതകള്‍ -677

കുറും കവിതകള്‍ -677

ഒരു തണ്ടില്‍ വിരിഞ്ഞു
ഞെരിഞ്ഞമര്‍ന്നു .
മണിയറ മര്‍മ്മരങ്ങളില്‍ ..!!

പടിഞ്ഞാറേ മാനത്തു കുങ്കുമാർച്ചന
ചീവിടിന്റെ മന്ത്ര ജപം .
മൗനിയായ് കെട്ടുവള്ളം .

വിശപ്പ് ചേക്കേറി
അമ്പലപ്പറമ്പിൽ .
കരീലകകൾ സമാധിയിൽ ..!!

പെരിങ്ങോട്ടുകുറിശ്ശിയിലെ സന്ധ്യ.
ശലഭങ്ങള്‍ പാറി പറന്നു .
കയ്യിലെ ക്യാമറ കണ്ചിമ്മി..!!

കരോളിന്‍ ധ്വനിയില്‍
കണ്ചിമ്മി ഉണര്‍ന്നു നക്ഷത്രം .
വേലിക്കലൊരു അമ്പിളിമുഖം ..!!

ശവംനാറിപൂക്കള്‍
ചുട്ടു പൊള്ളുന്ന മണല്‍
ചുടവുകള്‍ അറിയാതെ നിന്നു ...!!

താലപ്പൊലിയും തായമ്പകയും
തുള്ളി ചുവടുവച്ചു ഉടവാള്‍ .
വിറയാര്‍ന്ന വയറിന്‍ നോവ്‌ ...!!

അലറി അടുക്കുന്ന തിരമാല
ഓര്‍മ്മകള്‍ക്ക് പച്ചനിറം .
നഷ്ടത്തിന്‍ കണക്കുമായി ഭക്തി ..!!

തീരത്ത്‌ നീ എഴുതിയവ
നക്കിതുടച്ചകടല്‍ .
ഇന്നുമൊന്നും മായാത്ത ഓര്‍മ്മകള്‍ ...!!

വിശപ്പിന്‍ ദൂരം കുറച്ചു
രാവിന്റെ ഓരത്തൊരു 
അത്താണിയായ്  തട്ടുകട ..!!

ഓര്‍മ്മകള്‍ളുടെ കല്‍പ്പടവില്‍
ഇന്നും കാറ്റിലാടി ആല്‍മരവും
ഓളം തീര്‍ക്കുന്ന നിന്‍ മിഴിയിണകളും  ...!!

ചുവടുവച്ചു മിഴികളും
മുദ്രകാട്ടും കുഞ്ഞിവിരലുകളും
അതിജീവനത്തിന്‍ പാതയില്‍ ..!!

Comments

Cv Thankappan said…
മനോഹരമായ വരികള്‍
ആശംസകള്‍ സാര്‍

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ