സ്വപ്ന ലോകത്തിലേക്ക്

സ്വപ്ന ലോകത്തിലേക്ക്  

ഇളകുന്ന ബെഞ്ചിൽ
തലായാട്ടിയിരുന്നു ചിന്തകളാൽ
കൂട്ടമണിക്കു ശേഷമുള്ള
കണ്ണുകൾ തമ്മിലിടഞ്ഞു
പുഞ്ചിരി പ്രസാദം വാങ്ങി
പിരിയാൻ വെമ്പും മുൻപേ
അതാ പെട്ടന്ന് തോമാസാറിന്റെ ചോദ്യം
ഏറ്റവും അധികം മഴപെയ്യുന്ന സ്ഥലം
പെട്ടെന്നാണ് ഓർക്കാതെ ചാടി എഴുന്നേറ്റു
പറഞ്ഞു ദാക്ഷായിണിയുടെ കണ്ണുകളിൽ എന്ന്
ഭൂമി ശാസ്ത്ര ക്ലാസ്സിലാണോ  ഇരിക്കുന്നതെന്ന് അറിയാതെ
കുട്ടചിരികളുടെ പിറകെ ഉയർന്ന ഇടിമുഴങ്ങും ശബ്ദം
ഗെറ്റ് ഔട്ട്‌ ,തലകുമ്പിട്ടു നടന്നു വീണ്ടും സ്വപ്ന ലോകത്തിലേക്ക്    

Comments

Cv Thankappan said…
മിഴിനീര്‍പൂക്കള്‍
ആശംസകള്‍

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “