എന്റെ പുലമ്പലുകള്‍ 31

എന്റെ പുലമ്പലുകള്‍ 31


എന്തിനു എന്റെ ചിന്തകളില്‍ കാണാന്‍ വരുന്നു
ഉറങ്ങി കിടക്കും ആഗ്രഹങ്ങളെ ഉണര്‍ത്തുന്നു
ഏറെ പ്രയാസപ്പെട്ടാണ് നിന്നെ മറക്കാന്‍ ശ്രമിച്ചത്
എന്തിനു വേദനിപ്പിക്കുന്നുയീ  ജീവശവത്തിനെ
മോഹങ്ങളുടെ പ്രണയ പര്‍ണിക തീര്‍ത്തു കഴിയുന്നു
വീണ്ടും വീണ്ടുമെന്തിനു പരീക്ഷിക്കുന്നു
ഒരിക്കല്‍ ആണയിട്ടു പറഞ്ഞതൊക്കെ മറന്നുവോ
എന്റെ ജീവന്‍ എടുത്തു കൊള്‍ക എന്നാല്‍ വാക്കുമാറരുത്
വരികയില്ല ഒരിക്കലും സാഗരം നിന്‍ സിരകളില്‍
വേദനയുടെ മുള്‍മുനയില്‍ നിര്‍ത്തി നൃത്തം ചവിട്ടുന്നു
വാഴവാന്‍ ആവില്ലയിനി കാടകം എന്നാല്‍
കാടത്തം കാട്ടാന്‍ എനിക്കൊട്ടറിയുകയുമില്ല
എന്തിനു വെറുതെ മുഖം തിരിക്കുന്നി പ്രണയത്തിനോടു..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “