മൂകസാക്ഷി

മൂകസാക്ഷി


എത്രയോ സുഖം ദുഃഖങ്ങള്‍
കഴുകി വെടിപ്പാക്കിയതിനു
മുകസാക്ഷിയായി ഓളതല്ലും
വികാര വിക്ഷോഭങ്ങള്‍ ഏറ്റുവാങ്ങി
ദിനരാത്രങ്ങള്‍ മൗനമായി കാത്തു
പല രഹസ്യങ്ങളും നെഞ്ചിലോതുക്കിയും
ക്രൂര മിഴിമുനകളാല്‍ നോക്കിയകറ്റിയ
ക്രോധം നിറഞ്ഞ മനസ്സുമായി ഏറ്റുവാങ്ങുന്നു
നിത്യം കാച്ചിയെണ്ണയും മണസോപ്പിന്‍
ഗന്ധം നിറഞ്ഞ ഓര്‍മ്മകളില്‍ ചില
ജീവിതങ്ങള്‍ വഴിമുട്ടി ഒടുങ്ങിയ നൊമ്പരങ്ങള്‍
കളിപറഞ്ഞും ചിരിച്ചും ഓളം തല്ലി ആര്‍ത്തു
ആര്‍മാദിച്ചും മറന്നകന്ന ബാല്യ കൗമാരങ്ങള്‍
എല്ലാം കണ്ടു എറിയിറങ്ങിയ ജലപ്പരപ്പാര്‍ന്ന
ഈ ഇടം എന്തിനെല്ലാം കാതുകൊടുത്തും
കണ്ണുകലങ്ങിയും കിടക്കുമി
കുളത്തിന്‍ കാര്യം എത്ര കുതുഹലം

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “