ഞാനുമെന്റെ കാവ്യ ദേവതയും

ഞാനുമെന്റെ  കാവ്യ ദേവതയും

ആകാശ വിതാനത്തിൽ
അക്ഷര ചിന്തുക്കൾ തീർക്കുന്നു
അക്ഷമരാം പറവകൂട്ടങ്ങൾ

കുമിളകൾ പോൽ  പൊട്ടിവിടരുന്നു
അക്ഷര സാഗര തീരത്ത്‌
ഒന്നുമറിയാതെ ഞാനും

എൻ ഉള്ളിലെ കാവ്യ പ്രപഞ്ചമേ
ദള മർമ്മരമറിയതെ
വിരിഞ്ഞൊരു അക്ഷര പുഷ്പമല്ലോ   നീ

മധു ചഷകങ്ങളിൽ നിന്നുമല്ല
നിൻ കണ്ണുകളിൽ നിന്നുമല്ലോ
തുളുമ്പി പടർന്നേൻ തുലികയിൽ

നിൻ ശ്വാസ  നിശ്വാസങ്ങൾ
എവിടേക്കോ കൊണ്ട് പോകുന്നു
ലഹരിയെന്നാണമായി അവസ്ഥ

കരയണോ ചിരിക്കണോ
എന്നറിയാത്തൊരു ശാന്തത
മൗനം പേറാൻ ആവില്ല ഒട്ടും

വസന്തത്തിന്റെ രോമാഞ്ചം
സുഗന്ധപൂരിതമായി വാക്കുകളിൽ
ലഘവമാനസനായി സ്വപ്നാടനത്തിൽ

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “