കാണാറില്ല കേള്‍ക്കാറില്ലാരും

കാണാറില്ല കേള്‍ക്കാറില്ലാരും
--------------------------------------
മെല്ലെ ചായുറങ്ങും മലമടക്കിലുടെ ഒഴുകും
പുഴയിലായി കന്നി വെട്ടം തൂവിയകലും
പൂനിലാവേ നിന്‍ ചാരത്തണയാനിന്നു മേറെ
കൊതിയായ് പുലിരി വന്നു  കണ്‍ തെളിയിച്ചു
പുല്‍ക്കൊടി തുമ്പിലെ മഞ്ഞു കണമായി.

കിളികുല ജാലങ്ങള്‍ സുപ്രഭാത രാഗമാലിക പാടി
മൌനമെന്നിലേറെ അറിയാതെ വാചാലതയുണര്‍ത്തി
മഴമേഘത്തിന്‍ മേല്‍ സപ്ത വര്‍ണ്ണം വിരിയിച്ചു
വില്ല് കുലച്ചു കണ്‍ പുരികക്കൊടി പോല്‍ മാരിവില്ലും

മനം മയക്കി മയിലുകള്‍ നൃത്തമാടി
മാന്‍ തളിര്‍ ക്കിടയില്‍ മാമ്പഴം തിന്നു മദിച്ചു
മത്തനായി പാടും മടിയനാം  കോകിലവും

പ്രകൃതി നല്‍കുമി നയന വിനോദം കാണ്മാനില്ല
സമയമല്‍പ്പവുമില്ലയാര്‍ക്കും മിന്നു ഏറെ
എല്ലാരുമൊടുകയാണ് എങ്ങോട്ടെക്കോ
അര്‍ത്ഥമില്ലാതെ അര്‍ത്ഥത്തിനായി ഹോ ..!! കഷ്ടം

Comments

Cv Thankappan said…
നല്ല രചന
ആശംസകള്‍

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “