എന്റെ പുലമ്പലുകള്‍ 30
എന്റെ പുലമ്പലുകള്‍ 30
വേദന പൂക്കള്‍ തന്നു
മുള്ളുകള്‍ പഴിചാരപ്പെട്ടു
സ്നേഹത്തിൻ വിലമതിക്കാതെ
വെറും മുഖം നോക്കി വിലമതിക്കുന്നു ലോകം
എന്തിനു എല്ലാവരും തരുന്നു വേദന എനിക്ക്
ആരും അറിയുന്നില്ലല്ലോയി കണ്ണുകളുടെ നനവിനെ
കമിതാക്കള്‍ ഉണ്ട് ചന്ദ്രികയുടെ
ആരെങ്കിലും അറിയുന്നുണ്ടോ
ഒരു താരകത്തിന്‍ കുറവിനെ
എന്നാണാവോയിതു തിരിച്ചറിയുകയി
വേദനിക്കും ഹൃദയങ്ങളെ ..
എന്നായാലും, എന്നെങ്കിലും ഗ്രഹണം
ബാധിക്കാതിരിക്കുമോയീ ചന്ദ്രികയെ ..
വിചിത്രമാണ് വിധിയുടെ വിളയാട്ടം
സുമനസ്സുകള്‍ക്ക് മിഴിനിറക്കാനെ യോഗമുള്ളൂ
ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടോ
ബന്ധങ്ങളുടെ ബാന്ധവങ്ങളില്‍ നിന്നുമകലാന്‍
പക്ഷെ പലപ്പോഴും
അകറ്റപ്പെടുന്നു അരികത്തുള്ളവരെ ....
Comments