കുലുക്കത്തില്‍
കുലുക്കത്തില്‍
കൊച്ചിയിലും കുലുങ്ങിയോ എന്ന്
അച്ചിയോടു വിളിച്ചു ചോദിച്ചു
ഇവിടെ കുലുങ്ങിയത് ഏറെ
അങ്ങേ വീട്ടില്‍ ആകെ കുലുക്കം
പത്താതരം കടന്നു കൂടിയവള്‍
തോറ്റു തുന്നംപാടിയെന്നു
അയ്യോ ഞാന്‍ പറഞ്ഞത് ഇങ്ങു
ബീഹാരത്തിലും നേപ്പാളത്തിലും
ഇവിടെ ഓട്ടോയില്‍ വിളിച്ചു പറയുന്നു
ഇനിയും ഭൂമി കുലുക്കം വരുമെന്നും
ഇറങ്ങി എല്ലാവരും ഓടി മാറി
തുറന്ന സ്ഥലങ്ങളില്‍ നില്‍ക്കണമെന്നു .
ഇതറിഞ്ഞ ഇവിടെയുള്ള രാഷ്ടിയക്കാര്‍
തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി
ഒന്ന്കു കൂടി കുലുങ്ങി വിവരങ്ങള്‍ തേടി ഓടുന്നു
അങ്ങ് മലനാട്ടില്‍ മുങ്ങി നടക്കുന്നു ബാര്‍കോഴയും
സരിതോത്സവത്തിലും ഒക്കെയായി കഷ്ടം
പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ലല്ലോ
ഭൂമിയെങ്കിലും ഒന്ന് കുലുങ്ങി പ്രതികരിച്ചല്ലോ ..!!
Comments