എന്റെ പുലമ്പലുകള്‍ 29

എന്റെ പുലമ്പലുകള്‍ 29

ഒരു തുള്ളിക്ക്‌ മറുതുള്ളി തേടി
വഴുതി വീണുടഞ്ഞു നിലാവു
വിരിഞ്ഞു നില്‍ക്കും താമരക്കുളത്തിലായി
വളഞ്ഞു പുളഞ്ഞു ഇഴഞ്ഞു പതുങ്ങി
വിരിഞ്ഞു മുറുകി അഴിയാതെ വീണ്ടും
അഗ്നിചിറകുവിരിഞ്ഞു പറന്നു
വിശപ്പിന്‍ കയങ്ങളില്‍ പുത്തനുണര്‍വു
പ്രണയങ്ങളിണ ചേരുന്ന നേരം
പൊരുതി വെറുതെ വേദനകളൊക്കെ
വെന്മേഘ ശകലങ്ങളായി സ്വപ്ന ശലഭങ്ങളായി
പറന്നുയര്‍ന്നു എവിടെയോ ഒരു തേങ്ങലായി
നിശബ്ദതയുടെ സമയ സൂചികകളില്‍ നിദ്രാഭംഗം
ആവില്ലയിനി പടര്‍ന്നു കയറും ഭീതിയുടെ
നിഴലനക്കങ്ങള്‍ പിന്‍ തുടരുന്നു അറിയാതെ
ഭ്രാന്തമാം ചിന്തകല്‍ക്കിനി വിരാമാമിടാം
ഒന്നിനു പിന്നെ ഒന്നായി വന്നു ചേരുന്നു
ഒഴിവാക്കാന്‍ അവത്തവണ്ണം ഇതിനു
എന്നാണാവോ  ഒരു മുടിവെന്നു അറിയില്ല

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “