കുറും കവിതകള്‍ 342
സ്വാഹാ ദേവിക്ക് ആഹുതി
നിരാലംബ ഹൃദയങ്ങളില്‍
നൊമ്പരങ്ങളുടെ ജ്വാല
ഗംഗാതട പുണ്യം തേടി
അവകാശികളില്ലാത
വേയിലെറ്റു കപാലം
സീമന്ത രേഖകാത്തു
കുങ്കുമ ചെപ്പുകള്‍
ഹരിദ്വാര വഴിവാണിഭം
ഗംഗാ തടങ്ങളില്‍
ഏകാന്തതയുടെ തടവറ .
ആത്മ സാക്ഷാല്‍ക്കാരം
സാക്ഷായിട്ട് വഴിതടയുന്നു
ജീവിതത്തിന്‍ വഴിയില്‍
നീറുകളുടെ സംഘ ബലം
നീലാകാശ ചുവട്ടില്‍
പച്ചപരവതാനി വിരിച്ചു
വസന്തത്തെ കാത്തിരുന്നു നവവധുയവള്‍
നെഞ്ചുവിരിച്ചു നിന്നു
ഭൂമിക്കു തുല്യയവകാശികള്‍
ആകാശ ചുവട്ടിലായി ഏറുമ്പും
മുങ്ങി പൊങ്ങി യജമാനന്മാര്‍
മഴ മേഘങ്ങള്‍ കുടപിടിച്ചു
അഭവൃത സ്നാനം...
അരണികടഞ്ഞവര്‍
മന്ത്രധ്വനികളാല്‍
മൗനത്തിന്‍ ജ്വാല പടര്‍ന്നു
പ്രണാമങ്ങള്‍
തലമുറകളായി പകര്‍ന്നു
കിട്ടുന്നൊരു പുണ്യം
Comments