പ്രത്യാശ

പ്രത്യാശ

കാലങ്ങളേറെ കഴിച്ചവര്‍
ക്രിയാശേഷിയാല്‍ വിക്രിയത കാട്ടിയവര്‍
മനം മടുപ്പിന്റെ മരുന്ന് തേടുന്നവര്‍
മഴക്കാടുകളില്‍ മരണപ്പെട്ട
താഴവാരങ്ങള്‍ താണ്ടിയവര്‍
വിഷപ്പുക തുപ്പും ശേഷിപ്പിന്‍
വകക്കായി വക്കാണം നടത്തി
വിശപ്പിന്റെ കോമരം തുള്ളുന്നവര്‍
കണ്ടു ഏറെ കാഴച്ചപ്പാടുകളുടെ
സമാസമങ്ങളെ  അന്വേഷിച്ചു
സമാന്തരങ്ങളിലുടെ സഞ്ചരിച്ചു
വഞ്ചിത കമ്പിതരായി മടങ്ങുന്നു
രാത്രിയുടെ രേതിയറിഞ്ഞു
രമിക്കാതെ മടങ്ങുന്ന ജീവിതവേഷങ്ങള്‍
എങ്ങുനോക്കുകിലും സമയത്തിന്‍
എലുക താണ്ടാന്‍ വിധിയെപഴിക്കുന്ന
എല്ലാം സഹിക്കുന്നവര്‍ ,
കരളുവെന്തു മിഴി തൂവലറ്റു
ലവണരസം പോലും മറന്നവര്‍
ഇവര്‍ക്കിടയിലുടെ നഷ്ടപ്പെട്ട
എന്നെ തേടി ഞാനലയുന്നു
എന്‍ ഭാരതം ലോകത്തോരമെന്നു
മന്ത്രം ജപിക്കുന്നവരെയറിക
ഏറെ മുന്നേറണമിനിയും
പാതകള്‍ പതാകള്‍ മാറി
വീണ്ടും പ്രാത്ഥനയില്‍  മുഴുകാം
നല്ലാ നാളെക്കായി ....
''ലോകാസമസ്താ സുകിനോഭാവന്തു ..''

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “