കുറും കവിതകള്‍ 347

കുറും കവിതകള്‍ 347

കരഞ്ഞു വിളിച്ചുംകൊണ്ട്
മുഷ്ടി ചുരുട്ടി പിറക്കുന്നവര്‍
ജീവിതത്തെ നേരിടുവാനായി

നെയ്യാമ്പലുകള്‍
മനസ്സിനെ പിറകോട്ടു നടത്തുന്നു
സുന്ദരമാം ബാല്യം

ജന്മാന്തര പുണ്യം
ഹൃദയത്തിന്‍ അരികത്തുനിന്നും
അമൃതം തുളുമ്പും നന്മ ...

ഓര്‍മ്മകളില്‍ എവിടെയോ
ഒറ്റയടി പാതയില്‍
കണ്ണുകള്‍ ഇടഞ്ഞു

ജനിമൃതികള്‍ക്കിടയില്‍
എരിഞ്ഞടങ്ങും മുന്‍പേ
ഒരു ആളിക്കത്തല്‍


നീ എവിടെ പോയി മറയുകിലും
മന്സ്സിലുണ്ടല്ലോ ഓര്‍മ്മകളായി.
വെണ്ണിലാവുദിച്ചു മരകൊമ്പിലായി ..

ഹൃദയതാളുകളില്‍
നിന്‍ നിലാച്ചിരി .
മേഘാവൃതമാകാശം .

നിന്‍ അഴലകന്നൊരു മുഖം
കുളിര്‍മ്മ നിറഞ്ഞു  മനസ്സില്‍.
തെളിവാനിലമ്പിളി....

അന്തിമയങ്ങുമ്പോള്‍
ചിന്തകളൊക്കെ നിന്നെ കുറിച്ചായിരുന്നു
അകലെ മണല്‍ക്കാട്

നിലാകുളിരില്‍ യാത്ര
യാതനകളെ കുറക്കുന്നു .
ജീവിതത്തിന്‍ മരുഭൂവില്‍

ചവട്ടി കേറ്റുന്നു
മുണ്ടകൻ പാടത്ത്  വെള്ളം.
വിയര്‍പ്പിറ്റും ജീവിതചക്രങ്ങള്‍

ഞാറുനടും പെണ്ണാളിന്‍
മനസ്സില്‍ പൂക്കുന്ന പ്രണയം
പേമാരിയില്‍ മുങ്ങിയ കൊയ്ത്തു പാടം

പല്ലില്ലാ മോണകാട്ടി
ബാല്യ കൗമാരങ്ങളുടെ കഥകള്‍
അയവിറക്കുന്ന സ്നേഹസദനം

എത്രപറഞ്ഞാലും
തീരാത്ത കഥകളുണ്ടോ
വേലിയില്ലാത്ത അയല്‍പ്പക്കം
 .
പോകുമ്പോള്‍ നിറഞ്ഞിരുന്നു
പെട്ടിയും കീശയും
പോരുമ്പോള്‍ മനസ്സും ....

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “