കുറും കവിതകള്‍ 346

കുറും കവിതകള്‍ 346

തെരുവിനെ വളകളണീയിക്കാൻ
വിശപ്പിൻ വിളികളെ അടക്കാൻ
നോമ്പരമറിയാതെ കൈകള്‍

നാലുമണിക്കത്തെ മഴയും
ഒരുകുടക്കീഴിലെ നനഞ്ഞ്
കഥകളേറെ നിറഞ്ഞ ചങ്ങാത്തങ്ങൾ

ഒളികണ്ണാൽ നൊട്ടമിറക്കുന്നു
ഓർമ്മകളിലേക്കുള്ള
പടിയിറക്കങ്ങൾ

ഓർമ്മകൾ ഇണചേർന്നു
പിരിയും ഇടവഴികൾ
കൊഴിഞ്ഞ കാലങ്ങളുടെ നോവ്  

ആ മരച്ചുവടും
മറക്കാത്ത  സന്തോഷങ്ങളും
ഇനി തിരികെ വരില്ലല്ലോ

ഉച്ചയുണ്‌കഴിഞ്ഞു
വെള്ളം തെറിപ്പിച്ചുള്ള കളികൾ
ഒരിക്കലും മടങ്ങിവരാത്ത ബാല്യം  

ഒരൽപ്പം  എരുവും
കട്ടന് കാപ്പിയുമുണ്ടെങ്കിൽ
ചൂടുള്ള മരച്ചീനി വിശപ്പടക്കും

എരിയുന്നുണ്ട്‌  മനസ്സിലിന്നും
നന്മയെന്നും ഉണ്ടായിരുന്ന നാളുകൾ
അന്നോളമില്ലയിന്നു വിശപ്പും  

Comments

Joselet Joseph said…
ഓര്‍മ്മകള്‍..നന്നായി വരച്ചിട്ടിരിക്കുന്നു.

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “