Friday, April 3, 2015

കുറും കവിതകള്‍ 344

വിശപ്പിനു ചൂടെന്നു വല്ലതുമുണ്ടോ
പട്ടിണിയറിഞ്ഞ വയറിനല്ലേ അറിയൂ
കത്തിപ്പടരും കാളലല്ല്ലെ എല്ലാം

നാമെല്ലാമീ ഭൂമുഖത്തേ താമസക്കാര്‍
അറിഞ്ഞു സ്നേഹത്തോടെ കഴിയുന്നവര്‍
എന്നാല്‍  ഇരുകാലികലുടെ ഭാവമോ ....

കണ്ണന്റെ മുന്നില്‍
തുളസിമാല്യമണിഞ്ഞു
ജന്മപുണ്യം .

ജലകണങ്ങള്‍ ചേര്‍ന്ന്
ജീവിതത്തിന്‍ ഉണര്‍വേകുന്നു
പാഴാക്കല്ലേ ഒരു തുള്ളിയും

എതൊന്നിനുമുണ്ടൊരു അവസാനം
സമയം എപ്പോഴാണ്
തനിനിറം കാട്ടുക എന്നറിയില്ല

എനിക്കും നിനക്കും
ഒരുപോലെ ശ്വസിക്കണം
എല്ലാം ഒരിടത്ത് നിന്നു തന്നെ ..

ഉടല്‍ വലിപ്പമുണ്ടായാലും
കണ്ണുകള്‍ എത്ര ചെറുത്‌
ലോകം വിശാലം

എത്രയോ ജീവജാലങ്ങള്‍
കടപുഴകും മരങ്ങളല്ല കടവാവലുകള്‍
പ്രകൃതി എന്നും  വിചിത്രം


നല്ലകാലമെന്നറിയുമ്പോഴേക്കും
ഓടിയകലുന്നു
കാലത്തിന്‍ വേഗത. 

No comments: