വരിക വേഗം
വരിക വേഗം
കത്തിയെരിയും തിരിനാളമായ് മനം
കാത്തുനിന്നു നിന്നെയി വഴിത്താരയില്‍
കാണാതെ തേങ്ങി കണ്ണുനീര്‍ വാര്‍ന്നോഴുകിയി
കര്‍ണ്ണികാരത്തിന്‍ തണലിലായി നില്‍പ്പു
ഓര്‍മ്മളോടി കളിച്ചോരെന്‍
ഓലപ്പുരയുടെ ചരല്‍ വിരിയില്‍
ഓലനും തോരനും കഞ്ഞിയും കറിയും
ഒട്ടല്ല ഒരായിരം വട്ടം മുത്തമിട്ട ബാല്യമേ
ആ നല്ലനാളിന്‍ ഓളപരപ്പിന്റെ
ആഴങ്ങളില്‍ കൈകോര്‍ത്തു നടന്നോരാ
ആരാമ സുഖ ശീതള ശയ്യകളില്‍
ആരുമറിയാതെ ഓടിയകന്നൊരു കാലത്തിന്‍
കാല്‍പ്പെരുമാറ്റത്തിനു കാതോര്‍ക്കുമ്പോള്‍
കാതരയായിയെന്‍ മനം തേങ്ങുന്നു
കാതങ്ങളിനിയുമേറെയില്ല താണ്ടുവാന്‍
കളിവഞ്ചി പോലെയി ജീവിതമൊടുങ്ങുവാനായി
കത്തിയെരിയും തിരിനാളമായ് മനം
കാത്തുനിന്നു നിന്നെയി വഴിത്താരയില്‍
കാണാതെ തേങ്ങി കണ്ണുനീര്‍ വാര്‍ന്നോഴുകിയി
കര്‍ണ്ണികാരത്തിന്‍ തണലിലായി നില്‍പ്പു
ഓര്‍മ്മളോടി കളിച്ചോരെന്‍
ഓലപ്പുരയുടെ ചരല്‍ വിരിയില്‍
ഓലനും തോരനും കഞ്ഞിയും കറിയും
ഒട്ടല്ല ഒരായിരം വട്ടം മുത്തമിട്ട ബാല്യമേ
ആ നല്ലനാളിന്‍ ഓളപരപ്പിന്റെ
ആഴങ്ങളില്‍ കൈകോര്‍ത്തു നടന്നോരാ
ആരാമ സുഖ ശീതള ശയ്യകളില്‍
ആരുമറിയാതെ ഓടിയകന്നൊരു കാലത്തിന്‍
കാല്‍പ്പെരുമാറ്റത്തിനു കാതോര്‍ക്കുമ്പോള്‍
കാതരയായിയെന്‍ മനം തേങ്ങുന്നു
കാതങ്ങളിനിയുമേറെയില്ല താണ്ടുവാന്‍
കളിവഞ്ചി പോലെയി ജീവിതമൊടുങ്ങുവാനായി
Comments