കുറും കവിതകള്‍ -200

കുറും കവിതകള്‍ -200

നെഞ്ചിലെ ഇടക്ക തേങ്ങി
ശോക രാഗം
ഹൃദയ താളം

പ്രവാസമേ
നിന്‍ നീളമളക്കാന്‍
ഞാന്‍ ആളല്ല

കണ്‍ കാഴ്ച
ഒരുക്കുമെന്‍ ഗ്രാമമേ
നിന്നെ വിട്ടുപിരിയാനാവില്ല

പാടാന്‍ മറന്നുപോയ
പാട്ടിനു ക്ലാവെറ്റ്
മങ്ങിയ കാഴ്ച

വിരലുകള്‍ ദാഹം
തീര്‍ക്കുന്നുവോ
വേദന മീട്ടുന്നു വിപഞ്ചികയില്‍

ഇന്നത്തെ അന്നത്തിന്‍ ഉന്നം
നാളെ നമുക്കുള്ളതല്ലല്ലോ
മനുഷ്യന്‍ എത്ര സ്വാര്‍ത്ഥന്‍

ഇനിയെത്ര ദൂരം
ഒന്നിങ്ങു വന്നെങ്കില്‍
ജാമ്യം തേടി

അമ്മയുമില്ല
അടുപ്പെരിയുന്നു
പൂച്ചയുറക്കം

ചമ്മന്തിയുടെ
രുചിയേക്കാളിഷ്ടം
നീ അരച്ചു ചേര്‍ത്ത സ്നേഹം

എന്നിലെ ദാഹം
അളക്കാന്‍ നിന്നില്ല
നിന്റെ ആഴം

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ