കെണി ഒരുക്കുന്നു - ജീ ആർ കവിയൂർ
കെണി ഒരുക്കുന്നു - ജീ ആർ കവിയൂർ
ആന്തുറിയവും മണിപ്ലന്റുകളും
മുറ്റത്തും ചെടിച്ചട്ടികളിലും സ്ഥാനം പിടിക്കുമ്പോൾ
കണിക്കൊന്നകൾക്ക് കുപ്പയിലുമില്ല ഇടം
മുണ്ട് മുറുക്കി ഉടുത്തു മേടം വരുന്നതും കാത്തു
വിശന്നു വിഷമിക്കുന്നവനു മാത്രം വിഷു
ഉള്ളവനുയെന്നുമാഘോഷഘോഷങ്ങൾ
വിത്തും കൈക്കോട്ടും വിഷുപ്പക്ഷിയും ഒക്കെയിന്നു
കമ്പ്യൂട്ടറിൽ ജെ പി ജി ഫയൽ ആയി നാടുകടന്നു
തിരികെ ആഘോഷ ആശംസകൾക്കായി
എന്തുവന്നാലും കടൽകടന്നു കണിയൊരുക്കി പ്രവാസി
കൈനീട്ടങ്ങൾ കൊടുക്കുമ്പോളിന്നു അയ്യഞ്ചു വർഷം മാറി മാറി ഭരണം
കൈയ്യാളുന്നവർ രണ്ടു കൈയും നീട്ടി സ്വീകരിച്ചിട്ടു കെണിയൊരുക്കുന്നു ...
Comments