മനമാരറിഞ്ഞു

മനമാരറിഞ്ഞു

പടര്‍ന്നു കയറുന്ന  തണുപ്പും 
ഇളം വെയിലിന്‍ തലോടലിന്‍ സുഖം 
മെല്ലെ കാര്‍ന്നു തിന്നും 
അകറ്റിയാല്‍ അകലാന്‍ വൈമനസ്സ്യം  
കാട്ടുന്ന ശപ്പനാം പ്രതലിന്‍ വിശപ്പും
കത്തി പടരുന്ന മേലാപ്പ് 
ഉഷ്ണം പകരുന്ന വിയര്‍പ്പ് 
ഊളിയിട്ടു കടന്നു പോയ കാറ്റ് 
മദ്ധ്യാന്ന നേരത്ത് 
ചിന്തകളുടെ  മൂടാപ്പ് 
എട്ടു ദിക്കിലുമൊട്ടാകെ  
ശബ്ദമോടെ തട്ടി വീണു തകരും മൊന്തയിലെ
തിളക്കമാര്‍ന്നു ചിതറും തുള്ളികളൊക്കെ 
പുണ്യാഹം കണക്കെ കൈകുമ്പിളില്‍  നിറച്ചു രസിച്ചു     
ഈറനണിഞ്ഞ സന്ധ്യയിലെ  ചെമ്മാനത്തിനു ഒപ്പം 
നാണത്താല്‍ തലകുമ്പിട്ടു    മടങ്ങുന്നവനു പിന്‍പേ 
ഇരുള്‍ പരക്കും മേഘം മാനത്തു പരിഹാസ ചിരിയാല്‍ 
ശാപ മേറ്റു വാങ്ങിയ കളങ്കത്താല്‍  
ഒളിച്ചു കളിക്കുന്നവനെ നോക്കി 
കരി നിഴലുകളെ തന്നിലേക്കു അടുപ്പിക്കാതെ 
കാത്തിരിക്കുന്ന വരുടെ മനമാരു മറിയാതെ പോകുന്നുവല്ലോ          

Comments

keraladasanunni said…
ശബ്ദമോടെ തട്ടി വീണു തകരും മൊന്തയിലെ
തിളക്കമാര്‍ന്നു ചിതറും തുള്ളികളൊക്കെ പുണ്യാഹം
കണക്കെ കൈകുമ്പിളില്‍ നിറച്ചു രസിച്ചു

ഈ വരികളുടെ ഭംഗി പറയാനാവില്ല, അത്ര മനോഹരം.
ആരുടേയും മനം പരസ്പരമറിയാതെ ജീവിക്കുന്ന മനുഷ്യർ...! ‘അവനവൻ ചെയ്യുന്ന കർമ്മം അപരനു സുഖത്തിനായി ഭവിക്കണമെന്ന ചിന്ത ഏവരിലും ഉണ്ടാകണമെന്നേ പറയാനുള്ളൂ, എങ്കിൽ മാനുഷരെല്ലാം എത്ര സംതൃപ്തർ, എത്ര ധനവാന്മാർ....

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ