സ്നേഹത്തിന്‍ താരകമായ്
സ്നേഹത്തിന്‍ താരകമായ്
മോഹത്തിന്‍ മഞ്ചലിലേറി
പാറിപ്പറന്നുയരാന്‍ എനിക്കു
നീയാം ചിറകുണ്ടെങ്കില്‍
ജീവിത ചക്രവാളത്തിനപ്പുറത്ത്
നമുക്ക് പണിതീടാമൊരു
പര്‍ണ്ണ കുടീരമതില്‍
നിന്നിളം ചുണ്ടാല്‍ പാടും
ഗീതകത്താല്‍ എന്‍ മനസ്സിലുണരുമാ-
നര്‍വചനീയമാം അനുഭൂതിതന്‍
ആകെ തുകയായ് മാറട്ടെ
നിന്നിലുടെ വിടരും മുകളത്താല്‍
പന്തലിക്കട്ടെ നമ്മളുടെ അനുരാഗ വല്ലരികള്‍
അത് കണ്ടു നിര്‍വൃതിയടയാം
അങ്ങ് ആകാശത്ത് ഇരുവര്‍ക്കുമൊരു
താരകമായി ആരാലും
പിരിക്കാനാകാതെയെന്നും
Comments