വിരലുകള്‍
വിരലുകള്‍
ചൂണ്ടിക്കാണിക്കുകിലെല്ലാം
സ്തബ്ദരാക്കുവാന്‍ കഴിയുമിവ
കാലത്തിന്നപ്പുറത്തേക്ക് നീങ്ങും
നീരാളിപ്പടരും നിഴലുകളായ്
പതിന്നാലു സംവത്സരങ്ങള്‍
പിന്നിടുവിച്ച കാനന വാസത്തിന്‍
വേരുകള്‍ മുളപ്പിച്ച വേദന തിങ്ങി -
നിറയ്ക്കുന്ന കരളുകള്‍
വില്ലാളി വീരനാക്കിയവനെ
തുണച്ച ഗുരു ദക്ഷിണയായിതു
പാപക്കനിയിലേക്ക് നയിച്ചതും
പാപികള്‍ക്കായ് ക്രുശിതനാക്കപ്പെട്ടവനെ
ചുണ്ടി കാണിച്ച കരങ്ങളിലുടെ
ഗലീലിയോയെയും സോക്രട്ടിസിനെയുമകറ്റി
ഭൂമുഖത്തുനിന്നും തുടച്ചു നീക്കിയിവ
ഗാന്ധിതന്‍ നെഞ്ചു പിളര്‍ന്ന കാഞ്ചി വലിച്ചു
സുഭാഷിനെയും രാജേന്ദ്ര പ്രസാദിനെയും
ഇന്ദിരാഗാന്ധി മുതല്‍ രാജീവ് ഗാന്ധിവരെയും
ഉള്ളവരെയും പിന്നെ ഇവിടെ
പിറന്നു പൊലിയുന്നതിനും
കുട്ടുനിന്ന ഇവകളുടെ ഞൊടികളിലുടെ
നിമിഷങ്ങള്‍ക്കുള്ളില്‍ ലോകത്തെ
ഞെരിച്ചമര്‍ത്താന്‍ പോന്നവകള്‍
സുഖദുഃഖത്തിന്‍ തായ് വേരുകള്‍ ഈ വിരലുകള്‍
Comments
അത് ശരിയാണ്.