പ്രണയ പരിഭവങ്ങള്‍
പ്രണയ പരിഭവങ്ങള്‍
ചന്ദ്രന്‍ പ്രണയിച്ചിരിക്കാം സൂര്യനെ
അതാവുമോ കറുത്ത പാടുകള്‍ മുഖത്താകെ
പ്രണയ വഞ്ചനയുടെ ദേഷ്യത്തിലാകും
സൂര്യന്റെ മുഖം അന്ഗ്നി സമാനമായത്
കറുത്ത പാടുണ്ടെങ്കിലും
കമിതാക്കളെപ്പോഴും
നിലാകുളിരില്‍ എല്ലാം മറന്നു
കണ്ണും കണ്ണും നോക്കിയിരിക്കവേ
കവര്‍ന്നു എടുക്കുന്നു സ്വപ്നങ്ങളൊക്കെ
പകലോന്റെ വരവോടെ
കാന്തി മോഹിച്ചിട്ടവള്‍
കാന്തനെ അന്തിയോളം നോക്കി നില്‍ക്കുമ്പോള്‍
കരിവണ്ടു വന്നു മുകര്‍ന്നകന്നത്
കണ്ടിട്ടാകുമോ ദിനകരന്‍ കടലില്‍ മറയുന്നത്
Comments
അതാവുമോ കറുത്ത പാടുകള്‍ മുഖത്താകെ
പ്രണയ വഞ്ചനയുടെ ദേഷ്യത്തിലാകും
സൂര്യന്റെ മുഖം അന്ഗ്നി സമാനമായത്
ഒറ്റവാക്കില്‍ പറഞ്ഞാല്‍ " അതിഗംഭീരം ".
ആശംസകള്‍ കവിയൂര്‍ ജി താങ്കളുടെ കവിതാ ശകലങ്ങള്‍ അസ്വദ്യകരം