വീണ്ടും

വീണ്ടും 




ഉപഭോഗ സംസ്ക്കാരത്തിന്‍ 
ഉത്തുംഗത്തിലേറി ഉണ്മയറിയാതെ
കടകെണിയിലമരും
കണ്ണീര്‍ കടലില്‍ നിന്നും 
കരകയറ്റുവാന്‍ പിടി വിട്ടു 
പോകുമി മണ്ണിന്റെ മണവും 
ഗുണവും ഒക്കെ കൊണ്ട് പോയിടും 
ഗുരുതാരമായ കാര്യമിതു പറയാനുണ്ടോ 
ഇനിയിതിന്‍   മുക്തിക്കായ് 
പിറക്കണോ വീണ്ടും 
ജന്‍സിയും ഭഗത്തും   
ഗാന്ധിയും നെഹറുവും പട്ടേലും 
ബോസ്സും അബേത്ക്കറുമെല്ലാം       
           

Comments

സുഖ ഭോഗങ്ങളില്‍ മദിച്ചു അടിയറ വെയ്ക്കുന്ന നമ്മുടെ സംസ്ക്കാരവും സമ്പത്തും തിരികെ പിടിക്കാന്‍ വീണ്ടും ശംഖൊലി മുഴങ്ങേണ്ടി വരും അത് സത്യം
keraladasanunni said…
ഈ ദുരവസ്ഥ മാറാന്‍ ആ നിലവാരമുള്ള നേതാവ് വേണ്ടിവരും .
സീത* said…
ചരിത്രം ആവർത്തിക്കേണ്ടിയിരിക്കുന്നു

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “