അറിയുമോ എന്നെ

 അറിയുമോ എന്നെ 


ഏറെ തല്ലി  പരത്തി 
വെയിലുകാഞ്ഞും കാറു നിറഞ്ഞ  
മാനത്തെ  ഭയന്നും 
ആണ്  കിടപ്പ് തഴപ്പായില്‍ 
പിന്നെ കെട്ടുകളിലാക്കി കുട്ടകളില്‍ 
സഞ്ചരിക്കുമായിരുന്നു എന്നെയും
കൊണ്ട്   വീട് വീടാന്തരവും 
കടകളിലോക്കെയായി
എന്നാലിന്നു  പരിഷ്കൃതമായി ഉടുപ്പണിഞ്ഞു   
 സ്ഥാനം പിടിച്ചു പലയിടത്തും 
പ്രത്യക്ഷപ്പെടും നേരം   വര്‍ണ്ണ വര്‍ഗ്ഗ 
ജാതി മത രാജ്യ സീമകളില്ലാതെ 
പിറന്നാള്‍ കല്യാണ അടിയന്തിരങ്ങളിലെല്ലാം 
വലിപ്പ ചെറുപ്പങ്ങളില്ലാതെ 
മാനത്തെ അമ്പിളിയെന്നോണം 
സുന്ദരനായി അല്‍പ്പം അഹങ്കാരത്തോടെ
പന്തിയില്‍ ഗമകാട്ടി ഇരിക്കുന്ന നേരത്ത്  
കൈകരുത്താല്‍ ഞെരിച്ചമര്‍ത്തി  സ്വാദ്    
നുകരുന്ന നിങ്ങളുണ്ടോ അറിയുന്നു എന്റെ വേദന . 

Comments

keraladasanunni said…
ഇലയുടെ ഓരത്ത് ഒരു പൂര്‍ണ്ണ ചന്ദ്രന്‍.
പപ്പട വീര വിളങ്ങുന്നു ചന്ദ്രനെ പോലെ നിന്‍ മുഖം
സീത* said…
പാവം പപ്പടം :(
Akbar said…
ഇപ്പൊ പുതിയ കുപ്പായത്തില്‍. എങ്കിലും ഒടുക്കം എണ്ണയില്‍ തന്നെ. :)
Joselet Joseph said…
പപ്പടക്കാരന്റെ ആ കൂടയിലെ മണം കൊതിയോടെ ആസ്വദിച്ചും, പച്ചപ്പപ്പടം വാങ്ങിത്തിന്നും, പൊരിച്ചത് ആവോളം കറുമുറ കടിച്ചു അമ്മയുടെ തല്ലുകൊള്ലാതെ ഓടിയതും ഒക്കെ ഓര്‍മ്മിച്ചു, ഈ കുറിപ്പുകള്‍ വായിച്ചപ്പോള്‍.

നന്ദി, അര്‍.ജെ.കെ.

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “