ഋതുസഞ്ജനയോട്
ഋതുസഞ്ജനയോട്
ഇനിയെത്ര വര്‍ഷങ്ങള്‍ ഇനിയെത്ര പുലരികള്‍ സന്ധ്യകളും
നിന്നെ തേടി എത്താനുണ്ട് ഒരുപാടു ഋൗതു വസന്തങ്ങള്‍ ഒക്കെ
നിലാവ് വിരിക്കും രാത്രികളും രാമഴയും ഏറെ വര്‍ണ്ണിക്കാനാകും
കവിതകളൊക്കെ വിരല്‍ തുമ്പിനെ തേടി ആശ്വാസ വചനങ്ങളുമായി
കനവ് നിനവാക്കി മാറ്റാന്‍ വന്നിടുമവന്‍ കാത്തിരിക്ക നീയിനിയും
വിഷാദ പൂവിനെ വര്‍ണ്ണിക്കാന്‍ തുനിയാതെ വര്‍ഷ ഋൗതുവസന്തളുടെ
വികാരങ്ങലറിഞ്ഞു വാടാതെ പാടിയാടി തിമിര്ക്കു ഹൃജുവും ഹ്രസ്വമാം
ജീവിത പൂന്തോപ്പിലായി ജന്മ ജന്മങ്ങള് കാത്തിരിക്കുകിലെ ലഭിപ്പുയി
ജരാനരയാര്ന്നൊരു ദേവകള്‍ കൊതിക്കുമി ഉര്‍വര തന്നില്‍ വഴ്വാന്‍
ഉണരൂ ഉന്മാദ വിഷാദത്തിനു വഴിയോരുക്കാതെ മരണ മെന്നത് ഒരുനാള്‍
ഉറക്കത്തിന് തോഴനായി വരുമെന്ന് കരുതി ഇന്നിനെ ആഘോഷിക്കു മടിയാതെ
+++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++
ഋതുസഞ്ജനയുടെ അയനം എന്ന കവിതയ്ക്ക് ഇട്ട മറുപടി ഒരു കവിത യായി മാറിയപ്പോള്‍
ലിങ്ക് ചേര്‍ക്കുന്നു http://www.everbestblog.com/2011/08/blog-post_08.html?showComment=1312860048659#c1996987928517105388
Comments
അല്ലാച്ചാ അതിന്റെ ചോട്ടിലൊള്ള മറുപടി കവിത എന്നൊക്കെയുള്ള മനുഷ്യനെ ദേഷ്യം പിടിക്കുന്ന മാതിരി പരാമർശങ്ങൾ എടുത്തുകള....
നല്ല കവിതകൾ പിറക്കുമെന്നുള്ള ശുഭപ്രതീക്ഷയോടെ....