എനിക്ക് നിന്നോട്. പറയുവാനുള്ളത്
എനിക്ക് നിന്നോട്
പറയുവാനുള്ളത്
ഞാനൊന്ന്
എന്നോട് തന്നെ പറഞ്ഞു
പിന്നിട്ടു പോകും രാവും
അത് പോലെ പകലും
പായുന്നു ഈ ജീവിതവും
ഇനി വരില്ലല്ലോ പോയതോക്കെ
എത്ര അൽഭുതം ഈ കാറ്റും
മഴയും വെയിലും തണലും
നിൻ മിഴിയിണകളും
മൗനം പേറും മൊഴികളും
എഴുതിയിട്ടും എഴുതിയിട്ടും
തീരുന്നില്ലല്ല ഈ വിരൽ
തുമ്പിൽ വിരിയും അക്ഷരങ്ങളും
തെറ്റൊന്നുമല്ല എല്ലാം
എന്നോട് പറഞ്ഞു തീർക്കുന്നു
ജീ ആർ കവിയൂർ
21 11 2023
Comments