മഞ്ചമാതാവ്
വ്രതശുദ്ധി വഴി പോലെ
വന്നുവല്ലോ വൃശ്ചിക പുലരി
വഴിക്കണ്ണുമായി കാത്തിരുന്നു
വർഷാവർഷങ്ങളായി
വില്ലും ശരവുമെന്തി വരും
വീരനാം മണികണ്ഠനായ്
വിരഹമൊഴിഞ്ഞ് മഞ്ചമാതാവ്
വികസിത മുഖവുമായി
വന്നുവല്ലോ കന്നി അയ്യപ്പന്മാർ
വന്മല താണ്ടിയതാ ശരംകുത്തിയിൽ
വന്നു കണ്ടു മനം നൊന്തുയമ്മ
വരുമിനിയും വൃശ്ചികം കാത്ത്
സ്വാമിയേ ശരണമയ്യപ്പാ
സ്വാമിയേ ശരണമയ്യപ്പാ
ജീ ആർ കവിയൂർ
17 11 2023
Comments