ഗാനം
ഗാനം
നിലാവിൻ ചാരുതയിൽ
നീല വിഹാസ്സിൽ
പൂമലർക്കൊമ്പിലിരുന്ന്
നീ ഒന്ന് പഞ്ചമം പാടുമോ
നീലാഞ്ജന പൂങ്കുയിലേ
സ്വപ്നത്തിൻ താഴ് വാരങ്ങളിൽ
മൗനം കൂട് കൂട്ടുമ്പോൾ
കാൽവിരലാൽ ചിത്രം വരച്ചു
നഖം കടിച്ചു നീ നാണത്താൽ
കടക്കൺ എറിയുന്നുവോ
സപ്ത വർണ്ണങ്ങളുടെ
താളത്തിനൊപ്പം ഹൃദയം
പ്രണയത്തിൻ മധുരിമയാൽ
തനിയാവർത്തനം മൂളുന്നുവോ
എങ്ങും മാറ്റൊലി കൊള്ളുന്നുവോ
ജീ ആർ കവിയൂർ
22 11 2023
Comments