പ്രാർത്ഥിക്കാം

പ്രാർത്ഥിക്കാം

അന്ന് കുരുക്ഷേത്രം മുതൽ 
ഇന്ന് ഗാസവരെയും ഉള്ള
യുദ്ധ പരമ്പര തുടരുമ്പോൾ
ധൃതരാഷ്ട്രരും അഹമദ് യാസീനും
നിലപാട് തറയിൽ ഉറച്ചു നിന്നു
അരക്കില്ലങ്ങളും തുരങ്കങ്ങളും
ബ്രഹ്മാസ്ത്രവും ബ്രംഹോസുകളും
പാഞ്ഞു തലങ്ങും വിലങ്ങുമായി ചീറി
ഫലമോ ഏറെ മരണം നിറഞ്ഞു
ചേരിതിരിഞ്ഞ് ഭൂമുഖമാകെ
ലോകം ഒരു തറവാട് എന്ന
കാലം ഒരു സ്വപ്നമായി
പ്രത്യാശയോടെ പ്രാർത്ഥിക്കാം
"ലോകാ സമസ്ത സുഖിനോ ഭവന്തു"

ജീ ആർ കവിയൂർ
20 11 2023 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “