പിന്നിട്ട വഴികൾ

പിന്നിട്ട വഴികൾ 

ജീവിത സായന്തനങ്ങളിലൂടെ 
മുന്നേറുമ്പോഴായ് ഓർത്തു 
പോകുന്നുയിന്നു പിന്നിട്ട വഴികൾ 
അന്നു നാം കണ്ടുമുട്ടിയ കടലോരവും 

മണൽ തരികളിന്നും പറയുന്നു 
പറയാനാവാത്ത അത്ര കഥകൾ 
മധുരം ഇനിയും ലവണ രസം 
പകരും മിഴികൾ തമ്മിലെത്രയോ 

നേരം നോക്കിയിരുന്നതും 
നിലാവദിച്ചതും നിഴൽ വിരിയിച്ചതും 
രണ്ടായിതൊന്നായതും 
താഴ്വാര മധുരം നുകർന്നതും 

അറിയുന്നു നാമിന്നും 
അവസാനിക്കാത്ത വരികളുള്ള 
മഹാകാവ്യമായി മാറുന്നു 
നമ്മുടെ സ്വപ്നങ്ങളിന്നും 

ജീ ആർ കവിയൂർ 
21 11 2023

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “