ഓം നമോ നാരായണ
നന്ദ നന്ദനാ നവനീത ചോര
നന്ദിയോടെ നമിക്കുന്നു നിന്നെ
നാളികലോചനാ നന്ദഗോപാലാ
നാളിതു വരെയായി കാത്തിരിക്കും
നിന്നെ കാണാൻ ഗോപാലകൃഷ്ണ
നരനായി പിറന്നു ഞാൻ ചെയ്യ്തൊരു
നന്മയില്ലാമകളെ പൊറുത്ത് എന്നെ
നേർവഴിക്ക് നടത്തുക നിത്യം നീ
നല്ല വാക്ക്ഓതുവാനുംസൽപ്രവർത്തിയോടെ
നയിക്കുക അപൽ ഭാന്തവനെ ഭഗവാനെ
നീർമിഴികാളോടെ നിൻ നടയിൽ നിന്ന്
നാമങ്ങൾ പാടുവാൻ മോഹം ഭഗവാനെ
നാരത്തിൽ അയനം ചെയ്യും നാരായണ
നാരദനും പ്രിയനേ നയിപ്പവനെ നാരായണ
ഓം നമോ നാരായണ നാരായണ നാരായണ
ജീ ആർ കവിയൂർ
25 11 2023
Comments