സംഗീത സാഗരമേ വിജയിക്കുക
സംഗീത സാഗരമേ വിജയിക്കുക
ജീവിതമാം സംഗീത സാഗരത്തിൽ
നീന്തി നടന്നൊരു മോഹന മാനസമേ
നിന്നെയോർക്കാത്ത നാളുകളില്ല
നീ മീട്ടിയ സ്വരാരാഗ സുധയുടെ
വീചികളിൽ മുങ്ങി നിവർന്നു
കിടക്കുമ്പോൾ എന്തൊരു
പറയാനാവാത്ത അനുഭൂതി
ആനന്ദ നിർവൃതി എനിക്ക്
ഗാന കോകിലമേ നിന്നെ
അറിയാതെ പോയല്ലോ
മലോകരെല്ലാവരുമേ
വരും ഒരു നല്ല ദിനം നിനക്കും
അഴലോക്കേ അകലും
മിഴി നീർ തുടക്കുക
സന്തോഷമായി ഇരിക്കുക
വിജയം വീണ മീട്ടും നിനക്ക്
ജീ ആർ കവിയൂർ
18 11 2023
Comments