ആത്മ നോവ്
ആത്മ നോവ്
ആളൊഴിഞ്ഞ പടക്കളം
എല്ലാം നഷ്ടപ്പെട്ടവനായ്
അലഞ്ഞു നടന്നു ഒരു
അശ്വത്ഥാമാവായ്
പകപോക്കലായിരുന്നു
എല്ലാത്തിനോടും സ്വയം
നീറി പുകയുകയായിരുന്നു
അരിമാവ് കലക്കിയത്
അറിയാതെ പൈമ്പാലായി
കുടിച്ചപ്പോൾ ഉള്ള ജാള്യത
ശംഖൊലിക്കിടയിൽ
മുങ്ങിയ തന്റെ പേരിന്റെ ഒപ്പം
ഹതകുഞ്ചര കേൾക്കാതെ
ആയുധം താഴെ വെച്ച്
മരണത്തിന് കീഴടങ്ങിയ
പിതാവിനെ ഓർത്ത്
ദുഖം മനസ്സിനെ
വൈരാഗ്യം പിടിപ്പിച്ച്
തമ്പുകൾ തോറും പാഞ്ഞു
ശത്രുവിൻ്റെ വരും തലമുറകളെ
വകവരുത്തി ദേശാടനം
നടത്തും ആത്മ നൊമ്പരം
ആർക്കോ വേണ്ടി ചിരം ജീവിയായി
തുടരുന്നു ഈ യാത്ര
ജീ ആർ കവിയൂർ
21 11 2023
Comments