നാളെയെന്തെന്നറിയില്ലല്ലോ!
അടർത്തിമാറ്റിയയോർമ്മകളേ!
അവിടുന്ന് തിരികെ വരികയോ?
അണിഞ്ഞൊരുങ്ങി
നിൽക്കുന്നു
ആ വരവോന്നു കാത്തിരിക്കുന്നു.
ഇങ്കിതമൊക്കെ
ഉള്ളിലൊതുക്കി
കളങ്കിതമാവാത്ത മനസ്സുമായി
പതംഗങ്ങളുടെ ചിറകടിയൊച്ചയുയർന്നു
തരംഗങ്ങൾ, ഉയർന്നുതാണു
ജീവിതസാഗരസാനുക്കൾക്കടന്നു
ജനിമൃതികളുടെ നടുവിലെ
നിമിഷങ്ങൾ പങ്കുവയ്ക്കുക ആഹ്ലാദപൂർവ്വം
ഒരു വേള
നാളെയെന്തെന്നറിയില്ലല്ലോ!
ജീ ആർ കവിയൂർ
24 11 2023
Comments