Posts

Showing posts from April, 2023

വർഷിണി (ഗസൽ)

വർഷിണി (ഗസൽ) ഋതുരാഗ വസന്തം തേടും  കോകില സംഗീതമേ  മനസ്സിൻ വർണ്ണം തീർക്കും അമൃതവർഷിണിയായ് നീ മാറുന്നുവോ !! ചിത്രാംബരിയായ് ആരോണ അവരോഹണം  തീർക്കുയെന്നും പ്രിയ രാഗമേ  ! സ ഗ മ പ നി സ  സ നി പ മ ഗ സ  മൗനാനു രാഗത്തിൻ മാസ്മരികതയാൽ പെയ്തൊഴിഞ്ഞു  ആനന്ദം പകരുന്നുവല്ലോ ?! ഋതുരാഗ വസന്തം തേടും  കോകില സംഗീതമേ  മനസ്സിൻ വർണ്ണം തീർക്കും മഞ്ജു ഹർഷമായ് കുളിരേകുന്നുവല്ലോ .! സ ര പ മ പ ന (d) ന സ  സ' ന പ മ ര ഗ~ മ ര സ താൻസൻ തൻ സംഗീതമായ് മേഘമൽഹാറായും  മാറുന്നുവല്ലോ നീ.. ഋതുരാഗ വസന്തം തേടും  കോകില സംഗീതമേ  മനസ്സിൻ വർണ്ണം തീർക്കും അമൃതവർഷിണിയായ് നീ മാറുന്നുവോ ?! -------- -------- ------------ ------------- (ഇതിൻ്റെ ആദ്യ പകുതി വരെ അമൃത വർഷിണി രാഗവും പിന്നെ ഹിന്ദുസഥാനി രാഗം മേഘ മൽഹാർ ആയി പാടാൻ ഉദ്ദേശിച്ച് എഴുതിയത് ) ജീ ആർ കവിയൂർ 29 04 2023

ഭദ്രകാം ഭഗവതിയമ്മ

ആശ്രയ മരുളുമ്മ  അഖിലർക്കും  ആശ്രയ മരുളി നേർവഴിക്ക് നടത്തും  നെന്മേനി കാവിലമ്മ   മംഗല്യഭാഗ്യമില്ലാത്തവർക്ക്  മംഗള മരുളും സാക്ഷാൽ  ഭദ്രകാം ഭഗവതിയമ്മ  നെന്മേനികാവിലമ്മ  ആശ്രയ മരുളുമ്മ  അഖിലർക്കും  ആശ്രയ മരുളി നേർവഴിക്ക് നടത്തും  നെന്മേനി കാവിലമ്മ സന്താനമില്ലാതെ  ദുഃഖിതരായവർക്ക്  സന്തോഷമെകുമ്മ അമ്മ നെൻമേനി കാവിലമ്മ   ആശ്രയ മരുളുമ്മ  അഖിലർക്കും  ആശ്രയ മരുളി നേർവഴിക്ക് നടത്തും  നെന്മേനി കാവിലമ്മ വിത്തും വിത്തവും വാരി ചൊരിയുന്നുയമ്മ വിദ്യാദായിനിയാം വാകേശ്വരിയമ്മ  അമ്മ നെൻമേനി കാവിലമ്മ   ആശ്രയ മരുളുമ്മ  അഖിലർക്കും  ആശ്രയ മരുളി നേർവഴിക്ക് നടത്തും  നെന്മേനി കാവിലമ്മ അപേക്ഷിക്കുന്നവരെ ഉപേക്ഷിക്കാതെ  കദനങ്ങളകറ്റി  കാത്തു പരിപാലിക്കുമമ്മ നെന്മേനി കാവിലമ്മ ആശ്രയ മരുളുമ്മ  അഖിലർക്കും  ആശ്രയ മരുളി നേർവഴിക്ക് നടത്തും  നെന്മേനി കാവിലമ്മ ജീ ആർ കവിയൂർ 29 04 2023  

അല്ലയോ മാളോരെ

അല്ലയോ മാളോരെ കാലം തീർപ്പ് കൽപ്പിക്കും  കല്ലിൽ വിരിയിച്ചൊരു  കൺമഷങ്ങളെല്ലാം  കണ്ണുനീരായി ഒഴുകി കദന കാവ്യങ്ങളായ് കരവലയത്തിലൊതു- ക്കുവാനാവാതെ  കാവ്യനീതി തീർക്കുന്നുവല്ലോ   കറയറ്റതല്ലോ ഈ ജീവിതമൊക്കെ  കലർപ്പില്ലായീ സന്ദേശമെന്നറിക  ജീ ആർ കവിയൂർ  27 04 2023

മൗനം

സാന്ദ്രമാർന്ന മൗനം  പെയ്തിറങ്ങി കണ്ണിൽ  നക്ഷത്രങ്ങൾ പൂത്തുലഞ്ഞു  നാണത്തിൻ ഗന്ധം പടർന്നു  വെണ്ണിലാ ചന്ദ്രന്റെ  പാലോളി ചിതറിയ  പുഞ്ചിരിയൊഴുകി  പ്രണയത്തിൻ തീവ്രതയ്ക്ക്  താളമേളമൊരുങ്ങി  നെഞ്ചിലെ ഇടയ്ക്കയുടെ  തേങ്ങലുകളാൽ  ചിന്തകളുടെ ചിത്രശലഭങ്ങൾ  പാറിപ്പാറി പറന്നു  ജീ ആർ കവിയൂർ  24 04 2023

ഇനിയാകുമോ

ഇനിയാകുമൊ  പിറന്നൊരീ മണ്ണിൽ  ഇനി പിറക്കുമോ  കൊഴിഞ്ഞ പൂക്കളോ  വിരിഞ്ഞിടുമോ വീണ്ടും  പൊലിഞ്ഞ സ്വപ്നങ്ങൾ  ഇനിയും സത്യമാകുമോ  പുനർജനിക്കുമോ  പുതുമഴയുടെ മണ്ണിൻ ഗന്ധം  കാലം കാട്ടുമീ വികൃതികളൊക്കെ   കാണാതിരിക്കുവാനാകുമോ  പിറന്ന വാക്കുകള്ളും  തൊടുത്ത അമ്പും തിരികെയെടുക്കാനാകുമോ  ഉടഞ്ഞു ചിതറിയ നിലക്കണ്ണാടി  വീണ്ടും ഒന്നു ചേരുമോ  കഴിഞ്ഞ നിമിഷങ്ങളൊക്കെ കൈപിടിച്ചു തിരികെ  കൊണ്ടുവരാനാകുമോ  കാലപ്രവാഹമേ ഇനി  എത്ര നാൾ ഇങ്ങനെ നീ തുടരുമെന്നറിയില്ലല്ലോ  ജീ ആർ കവിയൂർ 21 04 2023

സപ്തർഷികൾ

സപ്തർഷികൾ  ബ്രഹ്മദേവൻ തൻ  മാനസപുത്രരാം  മരീചി , അത്രി അംഗിരസ്സ് , പുലഹൻ  പുലസ്തൃൻ ,ക്രതു  വസിഷ്ഠൻ എന്നു സപ്ത ഋഷികളെ നിങ്ങൾക്കു  പ്രണാമം പ്രണാമം പ്രണാമം  ബ്രഹ്മാവിന്റെ മനസ്സിൽ നിന്നും  ജന്മം കൊണ്ടു മരീചി മഹർഷി.  ധ്യാനത്തിൽ നിപുണനും  ആത്മീയ ഊർജ്ജമുള്ളവനും  സ്വപത്നി ധർമ്മവ്രതയ്ക്ക്  നൽകിയ ശാപത്താൽ  അവൾ ഒരു ശിലയായ് ഇന്നും പൂജിക്കപ്പെടുന്നുവല്ലോ  ത്രിമൂർത്തികളെ ആരാധിച്ചവനെ ഭജിക്കാം സ്മരിക്കാം  "ഓം ശ്രീ ഋഷി മരീചി നമഹ " "ഓം മാതാ ധർമ്മ വ്രത നമഹ" സ്വയംഭുവ മന്വന്തരത്തിൽ  ബ്രഹ്മാവിന്റെ കണ്ണിൽ നിന്നും  അത്രിയുണ്ടായ് ദക്ഷന്റെ പുത്രിയായ   അനസൂയല്ലോ മുനി പത്നി  ഈ ദമ്പതികൾക്ക് ത്രിമൂർത്തികളുടെ പ്രാർത്ഥനയാൽ  പുത്രരാം സോമൻ , ദത്താത്രേയൻ , ദുർവാസാവ് എന്നിവർ പുത്രരായി ലഭിച്ചുവല്ലോ  "ഓം ശ്രീ ഋഷി അത്രി നമഹ " "ഓം മാതാ അനസൂയ നമഹ" ബ്രഹ്മാവിന്റെ മുഖത്ത് നിന്നും അഗ്നി കന്യകയുടെ  ഗർഭത്തിൽ പിറന്നവനാം  അംഗിരസ്സ് അല്ലോ  അഥർവ്വ മുനിയും ചേർന്ന്  അഥർവ്വവേദം രചിച്ചത് എന്നറിയുക അർജ്ജുനൻ്റെജനന സ...

കദളി മംഗലത്ത് വാഴും അമ്മ

കദളിമംഗലത്തു വാഴും  കാളി മഹേശ്വരി  കദന ഭാരങ്ങളകറ്റുവോളേ കാർത്തൃായനി കാത്തുകൊള്ളേണമേ  ദൈതൃ നിഗ്രഹം നടത്തിയോളേ ദയാപരേ ഭദ്രകാളി നമോസ്തുതേ  അമ്മേ ശരണം ദേവി ശരണം കദളിമംഗലത്ത്  വാഴുമ്മേ ശരണം ഭക്തരെ ഭദ്രമായി കാത്തിരുളുന്നമ്മ  ഭദ്രകാളിയമ്മ ഭഗവതിയേ കുംഭമാസം മുതലാരംഭിച്ചു മീനഭരണിയോളം  തിരുവോത്സവമ്മയ്ക്ക്  അമ്മേ ശരണം ദേവി ശരണം കദളിമംഗലത്ത്  വാഴുമ്മേ ശരണം ഇരുവള്ളിപ്പറ തെങ്ങേലി  വെൺപാലക്കരയിലെ ഭക്തർ  ഇരുകയും കൂപ്പിയമ്മയേ പ്രാർത്ഥിക്കുമ്പോൾ  അഭയമരുളുന്നുയമ്മ  കദളിമംഗലം വാഴും ഭദ്രകാളിയമ്മേ അമ്മേ ശരണം ദേവി ശരണം കദളിമംഗലത്ത്  വാഴുമ്മേ ശരണം വിഷുക്കാലമത്രയും അമ്മ  തൻ ഭക്തരെ കാണുവാൻ  ജീവിതയിലേറി വീടു വീടാന്തരം  വന്നിടുമ്പോൾ മക്കൾ അമ്മയ്ക്കായ് കാണിക്കയും പറയും നൽകി സ്വീകരിക്കുന്നേരം അകമഴിഞ്ഞ് അനുഗ്രഹിച്ചു അമ്മ പത്താമുദയത്തിൽ കദളിമംഗലത്ത് വന്നിട്ടുന്നു  അമ്മേ ശരണം ദേവി ശരണം കദളിമംഗലത്ത്  വാഴുമ്മേ ശരണം തപ്പും തൊടിയും പടകവാദ്യത്തോടെയും പടയണി കോലങ്ങൾ കെട്ടിയാടുന്നു ഇടനെഞ്ചിനുള്ളിലെ ഭക്തിയോടെ  ചെറിയ വലിയ ഇടപ്പടയണി...

നെന്മേനി കാവ്

നെന്മേനി കാവ്  അമ്മേ ശരണം ദേവീ ശരണം  നെന്മേനി കാവിലമ്മേ ശരണം ...(2) എന്നിലുണരും രാഗാലാപനം  നിൻ കൃപയാലല്ലോ അമ്മേ ഭഗവതി  നെന്മേനി കാവിൽ വാഴും പരമേശ്വരിയെ  നിന്നരികിൽ വന്നു തൊഴുകൈയ്യോടെ  നിൽക്കുമ്പോളെൻ മനസ്സിൻ എന്തൊരാനന്ദം  അമ്മേ ശരണം ദേവീ ശരണം  നെന്മേനി കാവിലമ്മേ ശരണം...(2) ഗണത്തിൻ നായകൻ ഗണപതി ഗജമുഖ ദേവൻ വിഘ്നങ്ങൾ  നീക്കുവാൻ നിന്നരികെ ഉണ്ടല്ലോ ഗിരിമകളൊക്കെയരുളുന്നു നിന്നരികിലായ് നാഗരാജാവും നാഗയക്ഷിയും അമ്മയും കുടികൊള്ളുന്നു  മഞ്ഞളാടിയും കമുകിൻ പൂക്കുലചുടിച്ചും നൂറുംപാലും നേദിച്ചു പ്രാർത്ഥിക്കുന്നവരുടെ  ദോഷമകറ്റി മനസ്സുഖം നൽകുന്നുവല്ലോ  അമ്മേ ശരണം ദേവീ ശരണം നെന്മേനി കാവിലമ്മേ ശരണം...(2) കിഴക്കു പടിഞ്ഞാറ് മൂലയില്ലല്ലോ  സാക്ഷാൽ രക്ഷസ്സ് , ബ്രഹ്മരക്ഷസ് അല്ലോ കുടിയിരിപ്പു  അപേക്ഷിക്കുന്നവരെ ഉപേക്ഷിക്കാതെ  സൽ ബുദ്ധിവൈഭവം അരുളുന്നുവല്ലോ  അമ്മേ ശരണം ദേവീ ശരണം നെന്മേനി കാവിലമ്മേ ശരണം....(2) കർമ്മ ബന്ധങ്ങളുടെ കെട്ടഴിച്ചീടാൻ  കാവിൻ കിഴക്കു വടക്കേ മൂലയിലായി  യോഗീശ്വര സാന്നിധ്യമരുളുന്നു വല്യച്ഛൻ  കൈകൂപ്പുന്ന...

നൈർമല്യമാർന്നവളെ

"സർവ്വബാധാ പ്രശമനം  ത്രൈലോകസ്യാഖിലേശ്വരീ ഏവമേവ ത്വയാ കാര്യം അസ്മദ്വൈരി വിനാശനം" നെന്മേലിക്കാവിലമ്മേ നൈർമല്യമാർന്നവളെ  നിത്യ നൈമിതൃ ദുഃഖമകറ്റുവോളെ  നമിക്കുന്നു നിൻ നടയിൽ അമ്മേ  അമ്മേ നാരായണ ദേവി നാരായണ  ലക്ഷ്മി നാരായണ ഭദ്രേ നാരായണ  ദുർഗ്ഗേ നാരായണ  നിൻ നാമത്രയും പാടി ഭജിപ്പാൻ നിത്യവും നാവിൽ തോന്നേണമേ അമ്മേ അമ്മേ അമ്മേ  "സർവ്വമംഗളമാംഗല്യേ ശിവേ സർവ്വാർത്ഥസാധികേ ശരണ്യേ ത്ര്യംബകേ ഗൗരീ നാരായണി നമോസ്തുതേ" പതിനെട്ടു തറവാട്ടുകാർക്ക് പരിലാളനമേകി കുല ദേവതയാമമ്മയെയിന്നു   കരക്കാരെയും അനുഗ്രഹിച്ചു പരിപാലിച്ചു പോരുന്നു  ആദിശക്തി പരാശക്തി നെന്മെലി കാവിലമ്മ സന്താന ഭാഗ്യത്തിനായ് സന്താപത്തോടെ വിളിക്കുകിൽ സന്തതം അനുഗ്രഹിക്കുന്നുയമ്മ  ആദിശക്തി പരാശക്തിയാം  നെന്മെലി കാവിലമ്മ  ജീ ആർ കവിയൂർ 18 04 2023

നെന്മേനിക്കാവ് ഭഗവതിയെ

നെന്മേനിക്കാവിലമ്മ "ദുർഗ്ഗേ സ്മൃതാ ഹരസി ഭീതിമശേഷജന്തോഃ സ്വസ്ഥൈഃ സ്മൃതാ മതിമതീവ ശുഭാം ദദാസി  ദാരിദ്ര്യദുഃഖഭയഹാരിണി കാ ത്വദന്യാ സർവ്വോപകാരകരണായ സദാർദചിത്താ (2)" നെടിയ ദുഃഖങ്ങൾ അകറ്റുവോളെ  നെന്മേനിക്കാവ് ഭഗവതിയെ  നെയ് വിളക്കൊന്നു കൊളുത്തി  നിൻ തിരു മുന്നിലെത്തി ഭജിപ്പവരെ   നീ കാത്തരുളുന്നു അംബികേ നെടിയ ദുഃഖങ്ങൾ അകറ്റുമോളെ  നെന്മേനിക്കാവ് ഭഗവതിയെ  പൗർണമി നാളുകളിൽ പൂർണ്ണ ഭക്തിയോടെ വന്നെത്തി  പൂജകളർപ്പിക്കുന്നോർക്കെല്ലാം പുണ്യമരുളുന്നു നീ  നെന്മേനിക്കാവ് ഭഗവതിയെ  നെടിയ ദുഃഖങ്ങൾ അകറ്റുമോളെ  നെന്മേനിക്കാവ് ഭഗവതിയെ  മേട പത്താം ദിനമാം പത്താമുദയനാളിൽ പൊന്നു തമ്പുരാട്ടിയമ്മക്ക് പൊങ്കാല നൈവേദ്യം  ഏകുന്നോവർക്ക്  സർവൈശ്വര്യങ്ങളും നൽകുന്നുയമ്മ നെന്മേനിക്കാവിലമരും അമ്മേ ഭഗവതിയെ നെടിയ ദുഃഖങ്ങൾ അകറ്റുമോളെ  നെന്മേനിക്കാവ് ഭഗവതിയെ  നെയ് വിളക്കൊന്നു കൊളുത്തി  നിൻ തിരു മുന്നിലെത്തി ഭജിപ്പവരെ   നീ കാത്തരുളുന്നു അംബികേ ജീ ആർ കവിയൂർ 17 04 2023

ഇല്ല വരികയില്ല ആ കാലമിനിയും

കണ്ണാഴങ്ങളിൽ മൗനത്തിൻ്റെ  വിലയറിയുന്നു മന്ദ സ്മിതങ്ങളിലെല്ലാം  മറന്നു മൊഴികളിൽ വസന്തിനായി കാത്തിരുന്നു ചില്ലകളിലിരുന്നു ഒരു  കുയിൽ പാട്ടായ് മാറാൻ കൊതിക്കുന്നു നിലാവിൻ്റെ   വെണ്മയിൽ കാത്തിരുന്നു കാതോർക്കലിൽ കരിലകളുടെ മർമ്മരം വെള്ളി തിളക്കങ്ങളുടെ കിലുക്കങ്ങൾ നെഞ്ചിലേറ്റി നിമിഷങ്ങൾ ഇല്ല വരികയില്ല ആ കാലമിനിയും ജീ ആർ കവിയൂർ 11 04 2023

വെള്ളിയാഴ്ച ഉറക്കം

വെള്ളിയാഴ്ച ഉറക്കം  ചൂടും തണുപ്പും  ചുടുനിണമൊക്കെ  ചിരിയും ചിന്തകളും  ചിത്ര വർണ്ണ ശോഭയും  മറന്ന് വേവുന്ന മണലിൽ  നടന്നു നീങ്ങുമ്പോഴും  മനസ്സിൽ ഓലപ്പീലി ചൂടി  കയ്യാട്ടി വിളിക്കുന്ന  കേരം തിങ്ങും നാടിനെ സ്വപ്നം കണ്ട്  കടങ്ങളുടെ അളം മാത്രം അറിഞ്ഞു  മീശയുടെ കനം കുറയുമ്പോൾ  തിരികെയെന്ന് എന്ന ചോദ്യങ്ങളുടെ മുന്നിൽ  ചിരിച്ചു കാട്ടിയും എണ്ണ മണക്കുന്ന  പണം  എണ്ണി വാങ്ങുമ്പോൾ  എത്രയോ ശകാരവചനങ്ങൾ  ഏറ്റുവാങ്ങി വേദനയുടെ  ചുരങ്ങളിറങ്ങി വാരാന്ത്യത്തിലെ  വെള്ളിയാഴ്ച കുംഭകർണ്ണ സേവയാണ്  ഏതൊരു കടല കടന്നവന്റെ ഏക ആശ്വാസം  ജീ ആർ കവിയൂർ  07 04 2023

ഓർമ്മച്ചെപ്പിൽ നിന്നും

ഓർമ്മച്ചെപ്പിൽ നിന്നും  ഓർമ്മകളിലിന്നും  പൂക്കുന്നു കണിക്കൊന്നയും  അമ്മ വെച്ചൊരു കണിവെള്ളരി  കറിയുടെ സ്വാദുമിന്നുമെന്തേ  വേട്ടയാടുന്നുവല്ലോ മനസ്സിനെ  എറെ കൊതിപ്പിച്ച അച്ഛൻ  തന്നൊരു വെള്ളി നാണയത്തിൻ തിളക്കവും അതു കൊണ്ടു വാങ്ങി തിന്നോരു മധുര മുട്ടായിയും  നുണയുന്ന കൊച്ചു കുട്ടിയായ് വളയം ഉരുട്ടിയ കാലം  ഇന്നും വെള്ളിനര വീഴുമ്പോഴും  മിഴിയിൽ തെളിയുന്ന  ദിനങ്ങളിന്നും തിരികെ വരില്ലല്ലോ  ജീ ആർ കവിയൂർ  06 04 2023

किसे पेश करूँ സാഹിർ ലുദിയാനിയുടെഗസൽ പരിഭാഷ

किसे पेश करूँ സാഹിർ ലുദിയാനിയുടെ ഗസൽ പരിഭാഷ  ആരെ പരിചയപ്പെടുത്തും ആർക്ക് ഞാനിത് സമ്മാനിക്കുമീ  മനോഹരമായ ഗീതകവും മുക്തകവും (2) ആർക്കാണാവോ എൻ്റെ മനസ്സിൽ തുളുമ്പും വികാര വിചാരങ്ങൾ സമർപ്പിക്കും മനോഹരമായ ഗീതകവും മുക്തകവും ആർക്കാണ് ഞാനെൻ്റെ കണ്ണുകളിൽ വിരിയും പ്രകാശ ധാര കാണിക്ക വെക്കും ആർക്ക് ഞാനീ രാവിൻ കറുപ്പാർന്ന എൻ്റെ കാർക്കുന്തലം സമർപ്പിക്കും മനോഹരമായ ഗീതകവും മുക്തകവും ആരോട് ഞാൻ പറയുമെൻ നിശാസത്തിൻ ചൂട് പകരും (2) ആർക്ക് ഞാനെൻ്റെ മൃദു വാർന്ന വാക്കുകളാൽ സമ്മനിക്കുമീ മനോഹരമായ ഗീതകവും മുക്തകവും ആരോരു സുഹൃത്തിനോട് ഒന്നെങ്കിലും പങ്കുവേക്കും (2) ആർക്കു ഞാനെൻ്റെ ഹൃദയമിടിപ്പ് കേൾപ്പിക്കും ആരെ പരിചയപ്പെടുത്തും ആർക്ക് ഞാനിത് സമ്മാനിക്കുമീ  മനോഹരമായ ഗീതകവും മുക്തകവും സാഹിർ ലുദിയാനിയുടെ രചന പരിഭാഷ ജീ ആർ കവിയൂർ 04 04 2023

അമ്മേ ശരണം ദേവീ ശരണം അരീക്കാവ് അരിനെല്ലൂർ അമ്മേ ശരണം

അമ്മേ ശരണം ദേവീ ശരണം  അരീക്കാവ് അരിനെല്ലൂർ അമ്മേ ശരണം  അരീക്കാവിൽ അമരും അമ്മേ  അരികെ വന്നു തൊഴുമ്പോൾ  അരിയെ ദുഃഖങ്ങൾ അകലുന്നുവല്ലോ  അരികളെയെല്ലാം അകറ്റിനി നീ അണയ്ക്കുന്നു നിൻ അന്തികേ  അമ്മേ ശരണം ദേവീ ശരണം  അരീക്കാവ് അരിനെല്ലൂർ അമ്മേ ശരണം  പണ്ട് പണ്ടൊരു തോണിയിലേറി  വടക്കുനിന്നും വഴിതെറ്റി  അഷ്ടമുടി കായലും കല്ലടയാറും  അറബിക്കടലും ചേരുമാ  ത്രിവേണിയിങ്കലായ് അമ്മേ ശരണം ദേവീ ശരണം  അരീക്കാവ് അരിനെല്ലൂർ അമ്മേ ശരണം    വന്നടുത്തൊരു സ്ത്രീരത്നം അവർക്ക്  അഭയം നൽകി കളീലിൽ തറവാട്ടിലായ് അവരോടൊപ്പം കൊണ്ടുവന്നോരു  ദുർഗ്ഗാ ദേവീതൻ ഉപാസന മൂർത്തിയെ  കുടിയിരുത്തി കാലാകാലങ്ങളിലായ് അവസാനം പ്രതിഷ്ഠിച്ചു  ഇന്ന് കാണും ക്ഷേത്രത്തിലായ്  അമ്മേ ശരണം ദേവീ ശരണം  അരീക്കാവ് അരിനെല്ലൂർ അമ്മേ ശരണം  കുംഭ മാസത്തിൽ മൂന്നാം  വെള്ളിയാഴ്ച നാളിലായി  മാടൻ പൂജയോടെ  കൊടിയേറി ഉത്സവത്തിന്  കരക്കാരുടെ താലപ്പൊലിമയാൽ  കരകഘോഷത്തിനകമ്പടിയോടെ  കെട്ടുകാഴ്ചയായി കുതിരകളെ  കുടിയിരുത്തി പോന്നു  അമ്...

ഉത്രശ്രീബലി നാൾ

ഉത്രശ്രീബലി നാൾ  ഉച്ചതിരിഞ്ഞ്..... ഉത്സവം തിമിർക്കുന്നു  ഉത്സാഹത്തോടെ  ഉടപിറന്നോനെ കണ്ട്  വിഷു കൈനീട്ടം ഏറ്റു വാങ്ങാൻ  എത്തി മൂവരും  ആലംതുരുത്തിയും  കരുനാട്ടുകാവും പടപ്പാട്ടും അമരും അമ്മമാർ  അപ്പൂപ്പൻ തിന്തകതോം അമ്മൂമ്മത്തിന്തകതോം അപ്പൂപ്പൻ കൊട്ടടയ്ക്ക  അമ്മൂമ്മ വിറ്റടയ്ക്ക  അപ്പൂപ്പൻ ഒന്നടിച്ചേ അമ്മൂമ്മ മിറ്റത്തൂരുണ്ടുവീണേ അപ്പൂപ്പൻ തിന്തകതോം അമ്മൂമ്മത്തിന്തകതോം ഉത്ര ശ്രീബലിക്ക്   പട്ടയും കള്ളും വേണ്ട  അനുഗ്രഹം മാത്രം മതി  ശ്രീവല്ലഭ ഭഗവാന്റെ അനുഗ്രഹം മാത്രം മതി... ജീ ആർ കവിയൂർ  02 04 2023

ദിവാ സ്വപ്ന ദംശനം

ദിവാസ്വപ്നദംശനം  നിദ്രയകന്നൊരു രാവിലായ് നിഴലായി വന്നു നിന്നു  കവിതയവളരികിലായ് ചുരന്നുതന്നു! വിരൽത്തുമ്പിലൂടെ  മനമറിയാതെ  ജൈത്രയാത്ര തുടരുമ്പോൾ  ക്ഷീണമേറിയകായം  പട്ടുപോകുന്നിതാ!  ചേമ്പിലത്താളി- ന്നുച്ചിനിൽക്കും സൂര്യകിരണങ്ങളുടെ താപത്താലറിയാതെ  കണ്ണുകള്‍ക്കൂമ്പിയടഞ്ഞു,  ഉറക്കത്തിലേക്കുവഴുതി.   ദിവാസ്വപ്നത്തിലായ് കണ്ടൂ ദേഹമത്,  ദേഹിയകലുവാ- നൊരുങ്ങുന്നു! പരകായപ്രവേശം നടത്തുന്നതറിഞ്ഞു പെട്ടെന്നുമിഴികൾ തുറന്നു.   അരികത്തിരിക്കും  ദൂരഭാഷിണിയലറിവിളിച്ചു  ആരായിരിക്കുമങ്ങേ തലയ്ക്കൽ? ജീ ആർ കവിയൂർ  01 04 2023