കരുണാകരാ കണ്ണാ .......!!
കണ്ണുനീരുകൊണ്ടൊരു ദുഃഖ കടൽതീർത്തൊരെൻ മനസ്സിനെ
കണ്ണാ നീ വന്നു സന്തോഷ വസന്തം തീർത്തില്ലേ
കണ്ണടച്ചിരിക്കുമ്പോൾ എന്റെ മുന്നിൽ വന്നു മുരളികയൂതിയില്ലേ
കേട്ടു കൊതിതീരുമുൻപേ എങ്ങുനീ പോയി മറഞ്ഞു മോഹനാ .....!!
കുറുരമ്മയുടെ അടുത്തു പോയോ നീ കുറുമ്പുകാട്ടുവാൻ
കുഞ്ഞു വായിൽ ഈരേഴു പതിനാലു ലോകമാകെയങ്ങു
കാട്ടികൊടുക്കുവാനായ് 'അമ്മ യെശോദയുടെ അരികിലാണോ
കെട്ടിയിട്ട ഉരലും വലിച്ചങ്ങു നീ എങ്ങുപോകുന്നു കണ്ണാ ......!!
കണ്ണുകളും കാതുകളും നിറയുന്നു നിൻ ഭാഗവത കഥകളിലായ്
കേട്ടിട്ടും കേട്ടിട്ടും കൊതി തീരുന്നില്ല നിൻ ബാല ലീലകൾ
കണ്ടറിഞ്ഞു നീ കനവിലും നിനവിലും ഒരുപോലെ വന്നു
കരുണ ചൊരിയാൻ കൃപയുണ്ടാവണേ കരുണാകരാ കണ്ണാ .......!!
ജീ ആർ കവിയൂർ
09 .04 .2020
Comments
ആശംസകൾ സാർ