ഓർമ്മകളുടെ അങ്ങേ തലക്കൽ

ഓർമ്മകൾ മേയുന്നതിന്റെ അങ്ങേത്തലക്കൽ
ഓടിയടുക്കുന്ന ബാല്യ കൗമാര്യവുമെന്നിലങ്ങു
ഓമൽ കനവുപോലെ തൊട്ടുണർത്തുന്ന പോലെ
ഒഴിവുകാലങ്ങളിലെ  കൊടിയേറിയിറങ്ങുമാ ഉത്സവങ്ങൾ

ചെണ്ട ചേങ്ങില ഇലത്താളങ്ങളും കൊമ്പും കുഴലും
നെഞ്ചിൽ കൊള്ളിക്കും പഞ്ചാരി മേളത്തിന് കൊഴുപ്പും
നെറ്റി പട്ടം കെട്ടിയ ഗജവീരന്മാരും കുടമാറ്റവും ഉത്സാഹവും
നെരിയാണി മുതൽ നെറുകവരെ ഇളകിയാടുന്ന കോലങ്ങൾ

കണ്ണുപൊത്തി ഞൊണ്ടി കളിച്ചു ഊയലാടും നേരങ്ങളിൽ
കരിവള ചാന്തും കുറികളും ഓലപ്പീപ്പിയും തുണി പന്തും
കവണയിൽ തെറ്റിയ കല്ലിൽ  കപ്പമാങ്ങാ വീതം വെക്കലും
കളിച്ചാൽ മതിവരാത്ത കൊച്ചു പിണക്കയിണക്കങ്ങൾ

ഇന്ന് ഉണർന്നപ്പോൾ കണ്ടില്ല ചുറ്റിലുമൊന്നും
ഇരുകൈയിലും അമർത്തി പിടിച്ചു മനസ്സു
ഇഹ ലോകം  മറക്കുന്ന മൊബൈൽ കൂനി കൂടുന്ന
ഇച്ഛാ ശക്തി കൈവിട്ടപ്പോലുള്ള ബാല്യ കൗമാര്യങ്ങൾ

ഇങ്ങിനെ ഒക്കെ ആണെങ്കിലും ഇന്നിന്റെ
ഇണങ്ങാത്ത സ്വാർത്ഥ മുഖങ്ങളിൽ നിന്നും
ഇനിയെന്തൊക്കെ കാണണമെന്നറിയാതെ
ഇരുന്നു ഒരുവേള ചിന്തിച്ചു ഉറങ്ങി പോയി ...!!

ജീ ആർ കവിയൂർ
24 -04 -2020 

Comments

Cv Thankappan said…
നല്ല രചന ആശംസകൾ സാർ

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “