കർമ്മകാണ്ഡത്തിന് നടുവിൽ

കർമ്മകാണ്ഡത്തിന് നടുവിൽ

Image may contain: one or more people

കണ്ണുനീർ വീണു പടർന്നോരെൻ അക്ഷരങ്ങൾ
കഴിഞ്ഞകാലത്തിന്  പാടിതീരാത്തൊരു
കദനത്തിൽ മുങ്ങിയൊരു കഥപറഞ്ഞു
കാലത്തിന് കൽപ്പടവുകൾ ചവിട്ടുമ്പോൾ
കൈപിടിച്ചു വലം വച്ചൊരു പാതി ജീവൻ
കമനീയമാം പ്രണയത്തിന് കാല്പനികത
കലയുടെ കടക്കൽ കത്തിവെച്ചു കൊണ്ടിരുന്നു
കഴിവിന്റെ അങ്ങേ തലക്കലായി അനുഭവിച്ചു
കഷ്ടപ്പാടുകൾ നിറഞ്ഞ കള്ളിമുൾ നിറഞ്ഞ
കൂർത്ത കല്ലുകളാലൊഴുകി കാൽമുറിഞ്ഞു
കട്ട ചോര പടർന്നു ജീവിതമാകെ നരകതുല്യം
കണ്ടും കൊണ്ടും മടുത്തൊരു വാക്കുകൾ
കോറിയിട്ട കടലാസുപോലുമിന്നു നനഞ്ഞു
കാര്യങ്ങൾ പറയുകിലേറെയുണ്ട് ഇനിയും
കെട്ടഴിക്കാത്തൊരു കുത്തഴിഞ്ഞ ജീവിത
കണക്കു പുസ്തകത്താളുകൾ വിങ്ങിടുന്നു
കൊഴിഞ്ഞു പോകുവോളമേന്നെ കാത്തുകൊൾക
കർമ്മഫലത്തിന്റെ കാരസ്‌ക്കരത്തിൻ  കയ്പു
കുടിച്ചു കുതറിയോടി വീഴുമ്പോലായി  എന്നെ
കവിതേ നീ നിത്യം വന്നു കൈത്താങ്ങേകുക ..!!

ജീ ആർ കവിയൂർ
21 .04 .2020

Comments

Cv Thankappan said…
നല്ല രചന
ആശംസകൾ സാർ

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “