പഴമയും പുതുമയും

മലകളും താഴ് വാരങ്ങളും  താണ്ടിയങ്ങ്
മന്ദ പവനൻ വരുന്നു മൂളിപ്പാട്ടുമായ്
മെല്ല കാതിൽ പറഞ്ഞു കിന്നാരം
മണ്ണിൻ മണം പേറും ചെത്തു വഴിയരികിലെ
മലർവാക പൂത്തൊരു നേരത്ത് അങ്ങിനെ
മനസ്സിൽ മോഹവുമായ് കാത്തു നിന്നു
മഞ്ഞ പാവാടയും ദാവണിയും ചുറ്റിയങ്
മത്തു പിടിപ്പിക്കും മണവുമായ്
മാൻ മിഴിയാളവൾ  ശലഭചിറകിലേറി
മന്ദം അരയന്ന നടയുമായ് വരുമല്ലോ

മറഞ്ഞു പോയിന്നങ്ങു മുകളിൽ പറഞ്ഞൊരു
മന്ദഹാസങ്ങൾ കാണ്മാനില്ല ഒട്ടുമേ കഷ്ടം
മാറുമറയ്ക്കാതെ  അംഗ പ്രത്യയംഗം കാണുമാറ്
മുന്നിലൂടെ ഇരു ചക്രവാഹനത്തിലേറി പറന്നകലുന്ന
മനം പുരട്ടുന്ന കാഴ്ചകളല്ലോ ഏറെ സുലഭം
മാറണം നമ്മുടെ പഴമയല്ലോ എത്ര സുന്ദരം
മലയാളമറിയാത്തയെത്രയോ ഭാഗ്യമിവർ
മനസ്സാ ശപിക്കുന്നുണ്ടാവുമെന്നെയി പഴപുരാണം
മാത്രം പറയുന്നതിനെ കണ്ടിട്ട് ..!!

ജീ ആർ കവിയൂർ
25 -04 - 2020 

Comments

Cv Thankappan said…
ഹൃദ്യമായ വരികൾ
ആശംസകൾ

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “