ഒഴിഞ്ഞ കടലാസ്

എഴുതാത്ത വെളുത്ത കടലാസായിരുന്നു എന്റെ മനം
എഴുതിഞാൻ ഭംഗിയായി ആരുമറിയാതെ നിന്റെ പേര്

ഒഴിഞ്ഞു കിടന്നിരുന്നു എൻ ഹൃദയ വനികയിൽ
ഒടുവിൽ ഞാൻ പാർപ്പിച്ചു നിന്നെ മാത്രമായ് അതിൽ

ഭയക്കുന്നു ഈ സ്വപനങ്ങൾ ഉടഞ്ഞു തകരുമോയെന്നു
ഭാരമിച്ചു നിത്യം നിന്നെ കിനാവുകളിൽ കാണാനായി

നിന്റെ മിഴിമുനകളെന്നിൽ നിറച്ചു കവിതകളായിരം
നിനക്ക് കേൾക്കാൻ മാത്രമായ് പാടം ഞാൻ മധുരമായ്

എൻ മനം ഒഴിഞ്ഞ ദർപ്പണമായി നിൻ ശ്ചായ മാത്രം
എനിക്ക് കാണായി എത്ര ദീപ്തം മനോഹരം മനോന്മയം

നഷ്ടമായി നിത്യമെൻ  ഒഴിയാത്ത   ശാന്തിയും  നിദ്രയും
നിറഞ്ഞു നിന്നു  എന്റെ പ്രാത്ഥനകൾ രാവിതിലെന്നും

ആവോളം പരതി നെഞ്ചാഴങ്ങളിൽ നിനക്കായി മൊഴി മുത്തുകൾ
അല്ലാതെ എന്ത് പറയാനാകും നിന്നോട് ഞാനെൻ പ്രണയമേ

വനികയിൽ പൂവിരിഞ്ഞു മണം പരക്കും  മുൻപായി
നമ്മളിരുവരുടെയും കണ്ണുകൾ ഇടേയുന്നതിനും മുൻപായി

എവിടെയായിരുന്നു ഈ വരികൾ ഈ കണ്ടുമുട്ടലുകൾ
എവിടെ ആയിരുന്നു ഈ രാവും നിലാവും പ്രണയവും

മാനത്തു നിന്നും പൊഴിയും താരകമായ് എൻ മനം
അതുനിന്റെ ഉള്ളിൽ നിറയും ചന്ദ്രിക ആയി മാറിയല്ലോ

ഒഴിഞ്ഞു കിടന്നിരുന്നു എൻ ഹൃദയ വനികയിൽ
ഒടുവിൽ ഞാൻ പാർപ്പിച്ചു നിന്നെ മാത്രമായ് അതിൽ

ജീ ആർ കവിയൂർ
18  .04 .2020 

Comments

Cv Thankappan said…
സുന്ദരമായ വരികൾ
ആശംസകൾ സാർ

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “