വിജയിക്കും നാം
അരികിലായി വന്നു നീ
അനുനയത്തിൽ തന്നു നീ
അലിവേലും സ്നേഹ സ്വാന്തനം
അതിലലിഞ്ഞു ചേർന്നു ഞാൻ
അറിഞ്ഞു ആനന്ദം പരമാനന്ദം ....
വിനയകറ്റി വാസരം യോഗ്യമാകുവാൻ
വിശ്വ ശാന്തി വന്നിടുവാൻ
വരിക വരിക സഹജരെ വന്നു
വിശ്വനാഥനോട് കൈകൂപ്പിവണങ്ങുന്നേൻ
വിജയിക്കും നാം നിശ്ചയം ..!!
ജീ ആർ കവിയൂർ
12 .04 .2020
Comments
ആശംസകൾ സാർ