സ്വപ്ന ദർശനം



നിലാവ് അധര പാനം ചെയ്യുന്നു രാത്രിയെ
ശലഭങ്ങൾ രാപൂവുൻ  കവിളിൽ മുത്തമിട്ടു
നാണത്താൽ മെല്ലെ പുഞ്ചിരിച്ചു അല്ലിയാമ്പൽ
രാക്കുയിൽ പാട്ട്‌ മാറ്റൊലികൊണ്ടു രാവിലാകെ

കുളിർ കാറ്റ് കാതിൽ മെല്ലെ പറഞ്ഞു കിന്നാരം
ചുംബന കംബനത്തിനായി കാത്തു കിടന്നു
ചൂട് പിടിച്ച കരക്ക്‌ ലഹരിയാർന്ന  ആനന്ദാനുഭൂതി 
കടൽ പതഞ്ഞു കിതച്ചു കയറി തീരത്തിലേക്കു

അകലെ ചക്രവാളത്തിനു നിറഭേദം
അലകടലിനു ഒരൽപ്പം ശാന്തത കണ്ടു
കടലാസുതേടി തൂലിക തേടി പ്രഭാകിരണം
കണ്ണ് തിരുമ്മിയുണർന്ന കവിക്ക് സ്വപ്ന ദർശനം ..!!

ജീ ആർ കവിയൂർ
20 .04 .2020 

Comments

Cv Thankappan said…
നല്ല രചന
ആശംസകൾ സാർ

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “