മൗനമാർന്ന പൂരം

മൗനമാർന്ന പൂരം

വെമ്പിനില്‍ക്കുന്നു
വിരിയാന്‍ പ്രകൃതി
അരുണന്റെ  വരവും കാത്തു

ചക്രവാളത്തിന്‍
കവിള്‍തുടുത്തു
കിളികുലജാലങ്ങളുണര്‍ന്നു ..!!

കിളി മൊഴിയില്‍
കവിത തേടി
പാലക്കാടന്‍ കാറ്റ് ..!!

ഇരുളകന്നു
കിളി പാടി
സുപ്രഭാതം ..!!

അരുണകിരണങ്ങള്‍
തൊട്ടുണര്‍ത്തി .
കിനാക്കള്‍ യാത്രയായി ..!!

രാവകന്നു
പകല്‍ വരവായി .
പ്രകൃതി നിദ്രവിട്ടു ..!!

പൊന്‍ പ്രഭാപൂരം
തെളിഞ്ഞു മാനത്തു .
കൌസല്യാ സുപ്രഭാതം..!!

കുന്നിന്‍ മുകളില്‍
കറുപ്പകന്നു .
കണ്ഠങ്ങളില്‍ പ്രഭാത സംഗീതം ..

ആദിയും വ്യാധിയും
മുഖം മറക്കുന്നു
ലോകം മൗനം പൂണ്ടു

ആൾക്കൂട്ടമില്ല ആനയില്ല
ചെണ്ടകൾ പെരുകിയില്ല
ആരവം ഒഴിഞ്ഞ പൂരപറമ്പ് .

ജീ ആർ കവിയൂർ
15 .04 .2020

Comments

Cv Thankappan said…
ശ്രദ്ധയും ജാഗ്രതയും പ്രധാനം
ആശംസകൾ

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “