താതനായ്
താതനായ്

അമ്മ ചൂണ്ടി കാട്ടിതന്നിതാ അരികിലുള്ള
പാതവക്കത്തെ പെരിയ കൊമ്പുകളുള്ളൊരു
തണലേകും നന്മമരമായി തലയുയർത്തി
നിൽക്കുമെൻ താതനെ എത്രപുകഴ്ത്തിയാലും
മതിവരില്ലൊരിക്കലും മറക്കാനാവുമോ
പിച്ച വച്ച് നടക്കുന്നേരം കൈവിരൽ തുമ്പ്
പിടിച്ചു വീഴാതെ നടന്നതും മെല്ലെ എല്ലാം
പുറം ലോക കാഴ്ചകൾ കാട്ടിയതും പിന്നെ
ജീവിതമെന്ന പുസ്തകത്തിലെ വരികൾ
പലവട്ടം കണ്ണുരുട്ടി അരുതായിമ്മകളെ
പിടിവിട്ടു പോകാതെ നയിക്കുന്നിപ്പോഴും
പറഞ്ഞു തന്നു മുന്നേറിയപ്പോൾ എനിക്ക്
പൊറുക്കാനാവുമോ പറഞ്ഞാലും തീരില്ല
പകരം ചോദിക്കാതെ എല്ലാമങ്ങു സഹിക്കും
ഇച്ഛിക്കുന്നതെല്ലാം നൽകും അച്ഛനാണ്
മകനു നൽകിയൊരുപദേശങ്ങളൊക്കെ
അറിയുമ്പോഴേക്കും കൈയ്യെത്താ
ദൂരത്തെക്കു എത്തി ചേരുമല്ലോ ..!!
ജീ ആർ കവിയൂർ
24 -04 -2020

അമ്മ ചൂണ്ടി കാട്ടിതന്നിതാ അരികിലുള്ള
പാതവക്കത്തെ പെരിയ കൊമ്പുകളുള്ളൊരു
തണലേകും നന്മമരമായി തലയുയർത്തി
നിൽക്കുമെൻ താതനെ എത്രപുകഴ്ത്തിയാലും
മതിവരില്ലൊരിക്കലും മറക്കാനാവുമോ
പിച്ച വച്ച് നടക്കുന്നേരം കൈവിരൽ തുമ്പ്
പിടിച്ചു വീഴാതെ നടന്നതും മെല്ലെ എല്ലാം
പുറം ലോക കാഴ്ചകൾ കാട്ടിയതും പിന്നെ
ജീവിതമെന്ന പുസ്തകത്തിലെ വരികൾ
പലവട്ടം കണ്ണുരുട്ടി അരുതായിമ്മകളെ
പിടിവിട്ടു പോകാതെ നയിക്കുന്നിപ്പോഴും
പറഞ്ഞു തന്നു മുന്നേറിയപ്പോൾ എനിക്ക്
പൊറുക്കാനാവുമോ പറഞ്ഞാലും തീരില്ല
പകരം ചോദിക്കാതെ എല്ലാമങ്ങു സഹിക്കും
ഇച്ഛിക്കുന്നതെല്ലാം നൽകും അച്ഛനാണ്
മകനു നൽകിയൊരുപദേശങ്ങളൊക്കെ
അറിയുമ്പോഴേക്കും കൈയ്യെത്താ
ദൂരത്തെക്കു എത്തി ചേരുമല്ലോ ..!!
ജീ ആർ കവിയൂർ
24 -04 -2020
Comments