വിരൽ തുമ്പിൽ ......
കുങ്കുമം വാരി വിതറിയ കിഴക്കിനിയിൽ
കളകളം പാടി ചിറക് വിരിയിച്ചു കിളികൾ
മനസ്സിന് ചിദാകാശത്തിലുണർന്നു
മന്ദഹാസം പൊഴിച്ചു നിന്നവൾ
പുറത്തു മഴ സംഗീതം തീർത്തു
മണ്ഡുപങ്ങൾ ഏറ്റു പാടിയനേരം
ശ്രുതി മീട്ടി ചീവീടുകൾ മെല്ലെ
മലകളിൽ അത് മാറ്റൊലികൊണ്ടു
കനകച്ചിലങ്ക കിലുക്കിയും
മധുരം വിളമ്പി അവനിയാകെ
നിറഞ്ഞു ആശ്വാസം പകർന്നു
കവിതയവൾ ഒഴുകി വിരൽത്തുമ്പിൽ ..!!
ജീ ആർ കവിയൂർ
29 .04 .2020
Comments
ആശംസകൾ സാർ