ഓർമ്മകൾ മുത്തമിട്ടു
മലകളിൽ മുത്തമിട്ടു കാറ്റിനൊപ്പം മെല്ലെ
മാനം വിട്ട മേഘങ്ങൾ കണ്ണുനീർ പൊഴിച്ചു
വേഴാമ്പലിൻ ശോകമകന്നു ചിറകടിച്ചു
മഴതോർന്ന ചില്ലകളിൽ കുയിൽ പാടി തിമിർത്തു
കടലാസുവഞ്ചികൾ ഒഴുക്കിയ മുറ്റത്തു
ഓർമ്മകളിലെ ബാല്യം ഉണർന്നു ചിരിച്ചു
അനിലൻ പൊഴിച്ച മാമ്പഴം തിന്നു രസിയച്ചു
അതുകണ്ടു അവൾ പല്ലില്ലാ മോണകാട്ടി .
അമ്പലം വലംവച്ച് തൊഴുത കൗമാര്യം
വളകിലുക്കി പൊട്ടിച്ചിരിച്ചു കൊലുസും
പഴുതാര മീശകാരന്റെ ചിരിയിൽ മയങ്ങി
ഇടം കണ്ണിട്ടു നോക്കിയാ ഇടനെഞ്ചു മിടിച്ചു
കാലം കൈപിടിച്ചു വലംവച്ചു നടന്നകന്നു
ഇന്നും ഓർമ്മകൾ വേട്ടയാടി ഓർത്ത്
പല്ലില്ലാ മോണകാട്ടി ചിരിച്ചു ഉന്നുവടി ബലത്താൽ
എണ്ണിക്കഴിഞ്ഞു പഞ്ചഭൂതങ്ങളുടെ പിടിവിട്ടകലാൻ ......
ജീ ആർ കവിയൂർ
11 .04 .2020
Comments
ആശംസകൾ സാർ