പാടുക പാടുക മുരളികേ

Radha Krishna Abstract Painting - Houseart

പാടുക പാടുക മുരളികേ പാടുക
രാധാകൃഷ്ണ ലീലലകൾ പാടുക

ഹൃദയകല്ലോലിനിയിൽ ഒഴുകട്ടെ നാദധാര
ഹേമന്ത രാവിലായി ശീതള ഗാനമായ്
സിരകളിൽ പടരട്ടെ ശാന്തമായ് നിറയട്ടെ
സർഗ്ഗധാരയായ് ഉണരട്ടെ രാഗമാലിക

പാടുക പാടുക മുരളികേ പാടുക
രാധാകൃഷ്ണ ലീലലകൾ പാടുക .....

നിലാവിൻ തണലേറ്റു വിരിയട്ടെ
മുല്ലവള്ളിയിൽ മണം പകരട്ടെ
നോപുര ധ്വനികളിൽ ലഹരി
അംഗ പ്രത്യയംഗങ്ങളിൽ അനുഭൂതി

പാടുക പാടുക മുരളികേ പാടുക
രാധാകൃഷ്ണ ലീലലകൾ പാടുക ..

രാവിന്റെ അന്ത്യ യാമങ്ങളിൽ
തളർന്നു മയങ്ങട്ടെ രാധയും കൃഷ്ണനും
യദുകുലം മെല്ലെ ഉണരട്ടെ പുലർകാലത്തു
ചുരത്തട്ടെ പൈപ്പാൽ വേണുഗാനത്താൽ

പാടുക പാടുക മുരളികേ പാടുക
രാധാകൃഷ്ണ ലീലലകൾ പാടുക

മാനസസുന്ദര മധുരം കിനിയട്ടെ
മന്ദാഗിനി ഒഴുകട്ടെ വീണ്ടും വീണ്ടും
സ്വരാഗാ വിപഞ്ചിക മീട്ടട്ടെ കർണ്ണാമൃതം
സാനന്ദം ആനന്ദത്തിലാടട്ടെ ഗോകുലം ...

പാടുക പാടുക മുരളികേ പാടുക
രാധാകൃഷ്ണ ലീലലകൾ പാടുക ...

ജീ ആർ കവിയൂർ
15 .04 .2020

PHOTO CREDIT TO ASHU TYAGI

Comments

Cv Thankappan said…
ഭക്തിസാന്ദ്രം!
ആശംസകൾ സാർ

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “