വരും നല്ലൊരു നാളെ
കായലും കക്കയുമുള്ളൊരു നാളുകളിൽ
കഴിയുകയിങ്ങിനെ കയങ്ങളിൽ മുങ്ങി പൊങ്ങി
കായത്തിന് കെൽപ്പുള്ളൊരു ദിനരാത്രങ്ങൾ
കഷ്ടപ്പാടിന്റെ ദൈന്യതളിനിയും പോകുമോ
കാലം മായ്ക്കുമീ മുറിവുകൾ സ്വയം കൃതാർത്ഥം
കൈകൂപ്പി തൊഴുതുരുകിയ മനവുമായി
കാത്തിരിക്കാമിനിയുമെത്ര നാളിങ്ങനെ
കനിയാതിരിക്കില്ല കാണാമറയത്തിരുന്നു
കരുണയെഴും കാരണഭൂതനാം ഉടയോൻ ....
കല്പനകൾക്കു മുടിവില്ല മോഹങ്ങൾക്ക് അറുതിയില്ല
കലരും സുഖദുഃഖങ്ങളിനിയും വന്നുപോകിലും
കരയാതെ മനുജാ...!! വരും നല്ലൊരു നാളെ നിശ്ചയം .......
ജീ ആർ കവിയൂർ
7 .4 .2020
Comments
ആശംസകൾ സാർ