വരും അറുതി

വരും അറുതി

Image may contain: one or more people

എങ്ങും ഭയം നിറഞ്ഞു നിന്നു
ജീവൽ ഭിക്ഷക്കായി സാധുക്കൾ 
കൈകൂപ്പി തൊഴുത് കേണു
ഇല്ല അൽപ്പവും ദയയില്ലാ കൂട്ടങ്ങൾ
തല്ലിയും തള്ളിയും കൊന്നിതു
പണത്തിന് മുകളിൽ അടയിരിപ്പവർ 
വാങ്ങി അച്ചാരം മുച്ചൂടെ തിന്നിട്ട്
ഒന്നുമറിയാതെ തുടർന്നു മാധ്യമങ്ങൾ
എവിടെ ബുദ്ധിയേറെ ഉള്ളവർ
സമ്മാനങ്ങൾ തിരികെ നൽകിയവർ
മെഴുക് തിരിയുമായി മുതലകണ്ണുനീർ ഒഴുക്കിയവർ

ഇനിയില്ല ഏറെ നാളിങ്ങനെ നീളില്ല
ച്യുതി സംഭവിക്കുമ്പോൾ വന്നീടും
അവതാരങ്ങൾ ജനബാഹുല്യമായി
പകരം ചോദിക്കും വേണ്ട സംശയം

വരുമൊരുനാൾ ഒരു വലിയ ജന മുന്നേറ്റം
കാറ്റാഞ്ഞു വീശി കടലല ഞെട്ടി വിറപ്പിച്ചു
ഡമരുകമുണർന്നു  ഓങ്കാര നാദം മുഴക്കി 
ആസേതു ഹിമാചലം പേടിച്ചരണ്ട്
പക്ഷി മൃഗാദികൾ കരഞ്ഞോടുമ്പോൾ 
കാട്ടാള കൂട്ടങ്ങൾ കാളികൂളികൾ
ആർത്തനാദം മുഴക്കി ചിതറിയോടിടും 
ദിനങ്ങളെണ്ണി കാത്തിരിക്കാം ....
ധർമ്മം ജയിക്കും നിശ്ചയം ....

ജീ ആർ കവിയൂർ
22 -04 -2020

Comments

Cv Thankappan said…
ധർമ്മം ജയിക്കും നിശ്ചയം . ആശംസകൾ സാർ

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “