ജീവിത വഴിയരികിൽ

അക്ഷരങ്ങൾ കൂട്ടുപിരിയും ജീവിത സന്ധ്യയിൽ
അകന്ന കാൽപ്പാടുകൾ മാഞ്ഞു  വഴികളിലായ്

ഇന്നലെകളുടെ ഓർമ്മകളും അതുനൽകും
ഇണപിരിയാത്ത സുഖദുഃഖങ്ങളുടെ കെട്ടുപാട്

സമ്മോഹനങ്ങളുടെ നടുവിലായ്  നിൽക്കുമ്പോൾ
ചുണ്ടുകളിൽ വിരിഞ്ഞു മലർന്ന  ഈണത്തിനൊത്ത്

ചുടലയുടെ വഴിപിരിയും നേർത്ത പുകമറയാൽ
ചടുലതയില്ലാ മൗനരാഗങ്ങൾ വഴിമുട്ടിനിൽക്കുമ്പോൾ

അകന്നിരുന്നവ കൂട്ടുകൂടി ചിരിച്ചാർത്തുലഞ്ഞു
അടുത്തു വരിവരിയായി നിന്ന് പുഞ്ചിരി തൂകുന്നു

വെണ്മയേഴും ജീവിത പുസ്തകത്തിലായി കാവ്യ
വർണ്ണങ്ങൾ നിറച്ചു വെട്ടിയും കുത്തും ഇല്ലാതെ ...!!

ജീ ആർ കവിയൂർ
7 .4 .2020

Comments

Cv Thankappan said…
നല്ല കവിത്
ആശംസകൾ സാർ

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “